ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ഒരിക്കൽ ഒരിടത്ത് ആർക്കും മനസ്സിലാവാത്ത ഒരു പകർച്ചവ്യാധി പടർന്നു പിടിച്ചു.എല്ലാവരും ഭയന്നു വിറങ്ങലിച്ചു.നാട്ടിൽ മരണം കീഴ് പെടുത്തി തുടങ്ങി.നാട്ടുകാർ എല്ലാവരും ഇതിന്റെ കാരണം അന്വേഷിച്ച് നടന്നു.ആർക്കും ഒന്നും മനസ്സിലായില്ല.അങ്ങനെ നാട്ടിൽ ഒരു സന്യാസി വന്നു.എല്ലാവരും സന്യാസിയുടെ അടുത്ത് ഒാടി വന്നു.ഈ പകർച്ചവ്യാധിക്ക് ഒരു മരുന്ന് നൽകണമെന്ന് പറഞ്ഞു. സന്യാസി രോഗം പരിശോധിച്ചു.എന്നിട്ട് നിങ്ങളുടെ വൃത്തിയില്ലായ്മയാണ് ഇതിനെല്ലാം കാരണം എന്ന് പറഞ്ഞു.എല്ലാവരും പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം.കൈകൾ ഇടയ്ക്ക് ഇടയ്ക്ക് സോപ്പും വെളളവും ഉപയോഗിച്ച് കഴുകണം.നിങ്ങളുടെ വീടും പരിസരവും വൃത്തിയാക്കണം.അണുവിമുക്തമാക്കണം.എല്ലാവരും അകലം പാലിക്കണം.ഇങ്ങനെ ചെയ്തു തുടങ്ങിയപ്പോൾ രോഗം പടരുന്നത് നിലച്ചു.അസുഖം ഉളള എല്ലാവരും സുഖമായി.എല്ലാവരും സ്വാമിക്ക് നന്ദി പറഞ്ഞു.നാട്ടുകാർ എല്ലാവരും സന്തോഷത്തോടെ ജീവിച്ചു.

ആരോൺസുധി
1 c ഗവ.യു.പി.എസ്.വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ