ജി എച്ച് എസ് എസ് കൊട്ടില/അക്ഷരവൃക്ഷം/അതിജീവനം

അതിജീവനം

പാതകൾ വിജനമാണ്
ആഘോഷങ്ങളില്ല , ആരവങ്ങളില്ല.
തെരുവോരങ്ങൾ
അനാഥശവങ്ങളുടെ
വഴിയമ്പലങ്ങളാകുന്നു...
മരണത്തിന്റെ ചക്രവ്യൂഹം
ലോകത്തെ വിഴുങ്ങുന്നു...

തോൽക്കാൻ വയ്യ...
ഇനി അതിജീവനമാണ്.
ചുവരുകൾക്കുള്ളിൽനിന്ന്
നമുക്ക് മരണത്തിന്റെ വലക്കണ്ണികൾ
പൊട്ടിച്ചെറിയണം.
ഉയിർത്തെഴുന്നേൽപ്പിന്റെ പാഠങ്ങൾ
നാളേക്കായ് കരുതിവെക്കണം.
ജീവിതത്തിനുമേൽ
ആധിപത്യമുറപ്പിച്ച
ചെകുത്താന്റെ ദൂതന്മാരെ
കഴുകിക്കളയണം...
 

ഗോപിക കെ. പ്രഭ
10 A ജി. എച്ച്. എസ്. എസ്. കൊട്ടില
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത