എ.എം.എൽ.പി.എസ്.പള്ളപ്രം/അക്ഷരവൃക്ഷം/കൊറോണ ദുരന്തം
കൊറോണ ദുരന്തം
ഈ നൂറ്റാണ്ടിലെ മനുഷ്യരുടെ കുതിപ്പിന് തടയിട്ടു നിൽക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് 19 എന്ന കൊറോണ വൈറസ്. ചൈനയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. ചൈനയിൽ വുഹാൻ എന്ന പട്ടണത്തിലാണ് ഈ രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്. ചൈനയിൽനിന്ന് മറ്റു എല്ലാ ലോക രാജ്യങ്ങളിലേക്കും ഇത് ബാധിച്ചു. 20 ലക്ഷത്തോളം ജനങ്ങൾ മരിച്ചു. കൊറോണ വൈറസ് ഉണ്ടാകാൻ കാരണമായി പറയുന്നത് ചൈനയിലെ വുഹാനിലെ മാർക്കറ്റിൽ നായ, പന്നി, ഈനാംപേച്ചി, വവ്വാലുകൾ തുടങ്ങി വിവിധതരം മൃഗങ്ങൾ ഉണ്ടായിരുന്നു, അവിടത്തെ ആളുകൾ മൃഗങ്ങളെ ഭക്ഷിച്ച് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് കൊറോണ വൈറസ് പകർന്നു. കൊറോണക്ക് മുമ്പ് വന്ന പകർച്ചവ്യാധികൾ ആയ നിപ്പ, പ്ലാഗ്, വസൂരി ഇവയെക്കാളും മരണസംഖ്യ കൂടുന്നു. കൊറോണ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പെട്ടെന്ന് പകരുന്നു. ചൈനയുടെ ശക്തമായ പരിശ്രമത്തിനൊടുവിൽ ഇതിൽ നിന്ന് രക്ഷനേടി. മറ്റു രാജ്യങ്ങളിൽ മാത്രമല്ല, നമ്മുടെ രാജ്യത്തേയും കൊറോണ വേട്ടയാടി കൊണ്ടിരിക്കുകയാണ്. ഇതിനെ ചെറുക്കാനായി രാജ്യത്ത് മാർച്ച് 24ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിൻ്റെ ഭാഗമായി ഇന്ത്യയിൽ രോഗികൾ കുറഞ്ഞു. ഏറ്റവും കൂടുതൽ രോഗികൾ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ബ്രേക്ക് ദ ചെയിൻ എന്ന കൊറോണാ നിർമാർജന പദ്ധതിയുടെ ഭാഗമായി ജനങ്ങളും ഡോക്ടർമാരും നഴ്സുമാരും ഒറ്റക്കെട്ടായി പൊരുതിയതിൻ്റെ ഫലമായി ലഭിച്ച വിജയമാണിത്. കൊറോണ വരാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനാൽ ഇടക്കിടക്ക് നാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് വായയും മൂക്കും പൊത്തുക. ഇങ്ങനെ ചെയ്യുന്നത് വഴി വൈറസ് നമ്മുടെ ശ്വാസകോശത്തിൽ കടക്കുന്നത് ഇല്ലാതാകുന്നു. ഈ വൈറസ് വേഗത്തിൽ ബാധിക്കുന്നത് 60 വയസ്സിന് മുകളിലുള്ളവർക്കും കുട്ടികൾക്കുമാണ്. ഇടക്കിടെ ഹാൻ്റ് വാഷ് ഉപയോഗിച്ച് കൈ കഴുകുക, മാസ്ക് ധരിക്കുക, കുറഞ്ഞത് മൂന്നു അടിയെങ്കിലും അകലം പാലിക്കുക, പുറത്തുപോകാതെ വീടുകളിൽ കഴിയുക. രോഗം തുരത്താനായി സ്വന്തം ജീവൻ പണയം വെക്കുന്ന ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകർക്ക് എൻറെ ബിഗ് സല്യൂട്ട്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ