ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ കൊറോണ കാട്ടിത്തന്നത്

Schoolwiki സംരംഭത്തിൽ നിന്ന്
18:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32005 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ കാട്ടിത്തന്നത് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാട്ടിത്തന്നത്

രാവിലത്തെ ചായ കഴിഞ്ഞ്
ടിവി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂട് ചായ കൊടുക്കുമെന്നും
ഉച്ചയൂണു കഴിഞ്ഞ് രണ്ടുപേരും ഒന്നുമയങ്ങും എന്നും
പറമ്പിൽതൊട്ടാവാടി പൂക്കളും ഉണ്ടെന്നും
വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ
സിറ്റൗട്ടിലെ കസേരയോട് കുശലം പറയാൻ
വരുമെന്നുംഅഞ്ചു മണിയുടെ വെയിൽ
ഊണ് മേശ പുറത്ത് വിരിയിടുമെന്നും
ഇന്നലെ വന്ന കൊറോണ യാണ്
കാട്ടിത്തന്നത്….
 

മീനു രാജൻ
3 എ ലിറ്റിൽ ഫ്ലവർ ഹൈ സ്കൂൾ ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത