എൻ ഏകാന്തതയിൻ കൂടൊരുക്കുമീ
ഹൃദയത്തിലുയരുന്നൊരു നിശ്വാസം
എൻ ഉഷസിൻ പ്രാണനാം ആ
വാക്കിനോടാണെൻ പ്രണയം
എൻതൂലികയിൽ വിരിയുമക്ഷര
ങ്ങളോടാണെൻ പ്രണയം
എൻ സ്വപ്നങ്ങൾക്ക് നിറം ചാർത്തുമാ
മഷിത്തണ്ടിനോടാണെൻ പ്രണയം
ഏകാന്തതയിൽ എനിക്ക് കൂട്ടായെത്തുന്ന
ഇരുളിനോടാണെൻ പ്രണയം
ചില്ലുപോൽ സുതാര്യമാം സാ ഗരത്തിൽ
അടിച്ചുയരുന്ന തിരമാലകളെന്നപോൽ
ഹൃദയത്തിൽ അലയടിച്ചുയരു മാം
ചോദ്യമാണീ പ്രണയം
ഒടുവിലെൻ സിരകളിൽ ലഹരിയായി
എൻ ഹൃദയത്തിൽ ആരോമൊഴിഞ്ഞു
എൻ നിശ്വാസവും നീ തന്നെ