ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം
ബുദ്ധിശാലിയായ മാൻ
വളരെ മനോഹരമായ ഒരു കാട്ടിൽ ധാരാളം മൃഗങ്ങൾ ഉണ്ടായിരുന്നു.അവിടെ ഒരു സിംഹം മറ്റുളള എല്ലാ മൃഗങ്ങളെയും കൊന്നു തിന്നുമായിരുന്നു.എല്ലാജീവികളും വളരെ ഭയത്തോടെ ആയിരുന്നു കഴിയുന്നത്.സിംഹത്തിന്റെ ശല്യം സഹിക്ക വയ്യാതെ മൃഗങ്ങൾ എല്ലാം പരിഹാരത്തിന് ഒത്തു കൂടി. അവിടെ ഒരു ബുദ്ധിമാനായ മാൻ ഉണ്ടായിരുന്നു.മാൻ എല്ലാവർക്കും ഒരു ബുദ്ധി പറഞ്ഞു കൊടുത്തു.അടുത്ത ദിവസം സിംഹം പുറത്തു വന്നപ്പോൾ മൃഗങ്ങൾ എല്ലാം മാസ്ക് ധരിച്ചിരിക്കുന്നു.സിംഹം മാനിനോട് ചോദിച്ചു.എന്താണ് ഇത്? മാൻ പറഞ്ഞു.’’ഇവിടെ എല്ലാവർക്കും കൊറോണ പിടിപെട്ടിരിക്കുന്നു.കുറച്ച് ദിവസത്തിനകം എല്ലാവരും മരിച്ചു പോകും.അസുഖം ഇല്ലാത്തവർ വേറെ കാടുകളിൽ ഒാടി പൊയ് കൊണ്ടിരിക്കുന്നു.” നമ്മൾ എന്തു ചെയ്യാനാണ്? എല്ലാവരും മരിക്കും. ഇതു കേട്ട സിംഹം ഭയന്ന് ആ കാട്ടിൽ നിന്ന് ഒാടിപ്പോയി. എല്ലാമൃഗങ്ങളും സന്തോഷത്തോടെ ജീവിച്ചു.
|