കിളിരൂർ ഗവ: യു.പി.എസ്/അക്ഷരവൃക്ഷം/ലോക്ക് ‍ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
18:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33204 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൗൺ

ഇറ്റലിയിലാണ് ഗായത്രിയും അമ്മയും അച്ഛനും താമസിക്കുന്നത്. എല്ലാ വെക്കേഷനും അമ്മയും അച്ഛനും ഗായത്രിയോട് പറയും കേരളത്തിലേക്ക് പോകാമെന്ന്. പക്ഷെ കേരളത്തിൽ അവർ ഒരിക്കലും ഗായത്രിയുമായി വന്നിട്ടില്ല. ഗായത്രി വെക്കേഷനാകുമ്പോൾ കേരളവും മുത്തശ്ശനേയും മുത്തശ്ശിയേയുംഒാർത്തിരിക്കും. അവസാനം ഗായത്രിയും അമ്മയും അച്ഛനും നാട്ടിൽ പോകാൻ തിരുമാനിച്ചു. അങ്ങനെ അവർ തിരുവനന്തപുരത്ത് വിമാനമിറങ്ങി. കൊറോണ വൈറസ്, ഹാൻഡ് വാഷ്, സാനിറ്റൈസർ തുടങ്ങിയ വാക്കുകൾ മുഴങ്ങിക്കേട്ടു.ഗായത്രിക്ക് ഒന്നും മനസിലായില്ല.വീട്ടിലെത്തി.മുത്തശ്ശനും മുത്തശ്ശിയും മാസ്ക് ധരിച്ചിരുന്നു. സോപ്പ് ഉപയോഗിച്ച് കൈകഴുകാൻ മുത്തശ്ശി പറഞ്ഞു.ഒട്ടും വൈകാതെ ഹെൽത്തിൽ നിന്ന് ഫോൺ കോൾ - നിങ്ങൾ വി‍ദേശത്തുനിന്ന് വന്നതല്ലേ 28 ദിവസം നിരീക്ഷണത്തിലാണ്.

ഉടൻ ടി.വി ബ്രേക്കിങ് ന്യൂസ് -കേരളം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക്