Schoolwiki സംരംഭത്തിൽ നിന്ന്
ഐസൊലേഷൻ
അന്ന് രാവിലെ ഞാൻ കണ്ണ് തുറന്നത് ഫോൺ അടി ശബ്ദം കേട്ടുകൊണ്ടാണ്. പതിവ് പോലെ ഭാര്യയാണ് ഫോണിൽ. അവൾ വിളിച്ചത് കൊറോണയെ കുറിച്ച് പറയാനാണ്. നമ്മുടെ നാട്ടിലും കൊറോണ വ്യാപിച്ചു തുടങ്ങി എന്നും സംസ്ഥാനം അടച്ചിടാൻ സാധ്യത ഉണ്ടെന്നും അവൾപറഞ്ഞു. അതോടെ ഞാൻ ഒരു തീരുമാനത്തിലെത്തി. എത്രയും വേഗം നാട്ടിലേക്ക് പോകാം, ഇവിടുത്തെ സ്ഥിതി നാട്ടിലെക്കളും വഷളായിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ ഞാൻ നാട്ടിലെത്തി
ആരോഗ്യപ്രവർത്തകർ നിർദ്ദേശിച്ചപോലെ ഞാൻ ഹോം ഐസൊലേഷനിൽ കഴിയാൻ തീരുമാനിച്ചു, കഴിയാൻ തുടങ്ങി. ഇതറിഞ്ഞ നാട്ടുകാർ പലരും എന്നെക്കുറിച്ചു പലതും പറയാൻ തുടങ്ങി. അതിനുകാരണം കൊറോണ പിടിപെട്ടവരിൽ പലരും വിദേശത്ത് നിന്ന് വന്നവരാണ്. പക്ഷെ അവർക്കറിയില്ല, കുടുംബം നോക്കാൻ വേണ്ടി ചോര നീരാക്കി പണിയെടുക്കാൻ തയാറായി പട്ടിണിയിൽ നിന്നും രക്ഷിക്കാൻ വേണ്ടി ആണ് പലരും വിദേശത്തേക്ക് പോകുന്നതെന്ന്. കുറേ നാളുകൾക്കു ശേഷം സ്വന്തം കുടുംബത്തെ കാണാൻ വരികയാണ് അവർ എന്നൊന്നും നോക്കാതെ പലകാര്യങ്ങളും പറയുന്നു.
ഓരോ ദിവസവും മെല്ലെ മെല്ലെ ആണ് പോകുന്നതെന്ന് എനിക്ക് തോന്നി. ഐസൊലേഷനിൽ കഴിയുന്നവന്റെ മാനസികാവസ്ഥ പുറമെ ഉള്ളവർ ചിന്തിക്കുന്നില്ല. എനിക്ക് തന്നെ ഒന്ന് മരിച്ചാൽ മതി എന്നൊക്കെ തോന്നിപ്പോയി. പറയുന്ന അപവാദങ്ങൾ കേട്ടു കഴിയുന്ന ഓരോരുത്തരും ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുകയാണെന്നു അപവാദം പറയുന്ന ഒരാൾക്കും അറിയില്ല.ചിലപ്പോൾ എനിക്ക് തോന്നും ഞാൻ എന്റെ കുടുംബത്തിനും നാട്ടുകാർക്കും അധികപ്പറ്റായി, തലവേദനയായി....... എന്നൊക്കെ.
ഞാൻ കൊറോണയെക്കാൾ ഭയക്കുന്നത് ഇങ്ങനെ ഉള്ള അനുഭവങ്ങളെ ആണ്. നാട്ടുകാർ പലരും ഞാൻ മരിക്കും എന്നും മുദ്രകുത്തുന്നു.എന്നും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കും.... അങ്ങനെ ദിവസങ്ങൾക്കു ശേഷം എന്റെ രക്ത സാമ്പിൾ കൊണ്ടുപോയി. വൈകാതെ അതിന്റെ ഫലം വന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രാർത്ഥന ഫലിച്ചു..... ഫലം നെഗറ്റിവ്. ഞാനും ദൈവങ്ങളോട് നന്ദി പറഞ്ഞു. ഒപ്പം എന്നെ പോലെ പല കുത്തു വാക്കുകളും സഹിച്ചുകൊണ്ട് ഐസൊലേഷനിൽ കഴിയുന്നവർക്കും കഴിഞ്ഞവർക്കും ജനങ്ങൾക്കും ലോകത്തിനും വേണ്ടി പ്രാർത്ഥിച്ചു. എല്ലാവരും സുഖം പ്രാപിക്കുമെന്നും നമ്മൾ ഈ മഹാമാരിയെ തരണം ചെയ്യും എന്ന വിശ്വാസത്തോടെ നമുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാം.
|