മുട്ടാർ സെൻറ് ജോർജ് എൽ പി എസ്/അക്ഷരവൃക്ഷം/അന്നയും മേരിയും‌‌

Schoolwiki സംരംഭത്തിൽ നിന്ന്
18:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sglps46312 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അന്നയും മേരിയും‌‌ | color=1 }} ഒരു ഗ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അന്നയും മേരിയും‌‌

ഒരു ഗ്രാമത്തിൽ ആൽബിൻ എന്ന്‌ പേരായ ഒരു കർഷകൻ ഉണ്ടായിരുന്നു.റാഹേൽ എന്നായിരുന്നു അയാളുടെ ഭാര്യയുടെ പേര്.അവർക്കു അന്ന എന്നും മേരി എന്നും പേരുള്ള രണ്ടു പെണ്മക്കളുണ്ടായിരുന്നു.അന്നനല്ല കുട്ടിയായിരുന്നു. നന്നായി പഠിക്കും.വീട്ടുജോലിയിൽ അമ്മയെ സഹായിക്കും. വീട് വൃത്തിയായി സൂക്ഷിക്കും.അതുപോലെ നല്ല ഈശ്വരവിശ്വാസിയും ആയിരുന്നു. എന്നാൽ മേരി അനുസരണയും ദൈവഭയവും ഇല്ലാത്ത, കള്ളം പറയാൻ ഒരു മടിയും ഇല്ലാത്ത ചീത്തകുട്ടിയായിരുന്നു. അമ്മ എപ്പോഴും നല്ല കാര്യങ്ങൾ പറഞ്ഞുകൊടുക്കുമെങ്കിലും മേരി ഇതൊന്നും അനുസരിക്കില്ലായിരുന്നു.സ്കൂളിലും അവൾ എല്ലാത്തിനും പിറകിലായിരുന്നു.എന്നാൽ അന്ന ക്ലാസിൽ ഒന്നാമതായിരുന്നു.അന്നയെ കണ്ടു പഠിക്കാൻ എല്ലാവരും മേരിയോടു പറയാൻ തുടങ്ങിയപ്പോൾ അവൾക്കു അന്നയോടു കൂടുതൽ വെറുപ്പായി.മേരി ചെയ്യുന്ന എല്ലാ തെറ്റുകളും അവൾ അന്നയുടെ തലയിൽ വയ്ക്കും.പാവം അന്ന അവൾ ഒന്നും പറയാതെ തല്ലുകൊള്ളും.ഒരിക്കൽ സ്കൂളിൽവച്ചു ചെയ്യാത്ത തെറ്റിനു മേരിക്കു തല്ലുകിട്ടി. ഇതു കണ്ടു അന്നയ്ക്കു വളരെ വിഷമമായി. അന്ന അതിന്റെ സത്യം കണ്ടുപിടിച്ചു ടീച്ചറിനെ ധരിപ്പിച്ചു.അപ്പോൾ മേരിക്കു വിഷമം തോന്നി.താൻ എപ്പോഴും അന്നയെ വിഷമിപ്പിച്ചിട്ടേയുള്ളുവെങ്കിലും അവൾ തന്നെ ഒരുപാടു സ്നേഹിക്കുന്നു.ഇതു മനസ്സിലാക്കിയ മേരി അന്നുമുതൽ നല്ല കുട്ടിയായി വളർന്നു.

Joseph K.J
3 A മുട്ടാർ സെൻറ് ജോർജ് എൽ പി എസ്
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ