കൊറോണ എന്നൊരു ആപത്ത്
കാർന്നു തിന്നാൻ വരുന്നുണ്ട്
കൈകൾ നന്നായി കഴുകേണം
ദേഹം ശുചിയായി നോക്കേണം
നമ്മുടെ നാടിൻ നന്മയ്ക്കായി
സാമൂഹിക അകലം പാലിക്കാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം
വീട്ടിലിരുന്നു പഠിച്ചിടാം
ഭക്ഷണം നന്നായി കഴിക്കേണം
വെള്ളം നന്നായി കുടിക്കേണം
കൊറോണ എന്നൊരു രോഗത്തെ
ഒറ്റക്കെട്ടായി എതിർത്തിടാം
ലോക ജനത്തിൻ നന്മയ്ക്കായി
നമുക്കൊന്നായി പ്രാർത്ഥിക്കാം