എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/പ്രകൃതി എന്ന നന്മ
പ്രകൃതി എന്ന നന്മ
ഒരു ദിവസം രാവിലെ അപ്പു തൊടിയിലൂടെ നടക്കുകയായിരുന്നു. അവന് പൂക്കളെയും ചെടികളെയും കിളികളെയുമെല്ലാം വലിയ ഇഷ്ടമാണ്. അവയോടെല്ലാം കിന്നാരം പറയാൻ എന്തു രസമാമെന്നോ! വീടിനു പുറകിലായി ഒരു പച്ചക്കറിത്തോട്ടമുണ്ട്. രാവിലെതന്നെ അച്ഛൻ അവിടെ ചെടികൾ പരിപാലിക്കുകയാണ്. അവൻ അങ്ങോട്ടു നടന്നു. അമ്മ പരിസരമെല്ലാം വൃത്തിയാക്കുന്ന തിരക്കിലാണ്. അടുക്കള മുറ്റത്ത് എച്ചിൽ കൊത്തിത്തിന്നാൻ കാക്കച്ചി പതിവുപോലെ വന്നിട്ടുണ്ട്. അവൻ അച്ഛനോടൊപ്പം പോയി. പറന്പിലാകെ ധാരാളം മരങ്ങളാണ്. പലതരം പ്ലാവ് മാവ് തെങ്ങ് പുളി തേക്ക് തുടങ്ങിയവ. എല്ലാം മുത്തശ്ശൻ നട്ടതാണ്. 'മനുഷ്യന് പ്രകൃതിയോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നന്മ മരങ്ങളെ നടുകയും അവയെ സംരക്ഷിക്കുകയും ചെയ്യുക' എന്നതാണ് മുത്തശ്ശന്റ്റെ അഭിപ്രായം. അച്ഛനെ സഹായിക്കുന്നതിനിടയിൽ അവനോർത്തു. പച്ചക്കറിത്തോട്ടത്തിലെ പണിയെല്ലാം കഴിഞ്ഞപ്പോൾ അവൻ നന്നായി ക്ഷീണിച്ചു. മേലാകെ ചേറും ചെളിയും എങ്കിലും അവനഭിമാനംതോന്നി. താനുമൊരു കൊച്ചു കൃഷിക്കാരനായല്ലോ. നന്നായി വിശക്കുന്നു എന്തെങ്കിലും കഴിക്കാം. അവൻ നേരെ അടുക്കളയിൽ കയറി. പെട്ടെന്ന് അപ്പൂ .... എന്ന് അമ്മയുടെ നീട്ടിവിളി. അവന് കാര്യം മനസ്സിലായി. ശരീരമെല്ലാം വൃത്തികേടാണ് അതിനാൽ കുളിക്കണം. എന്നിട്ടേ ഭക്ഷണം കഴിക്കാവൂ. ടീച്ചർ പറഞ്ഞുകൊടുത്ത ശുചിത്വ ശീലങ്ങൾ അവനോർത്തു. വേഗം കുളിച്ചു വൃത്തിയായി വന്നു. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടയിൽ അവൻ പുറത്തേയ്ക്കു നോക്കി. കാക്കച്ചിയും എല്ലാം വൃത്തിയാക്കിയിരിക്കുന്നു. വയറുനിറഞ്ഞ സന്തോഷത്തിൽ ക്രാ... ക്രാ... എന്ന് വിളിച്ചുകൊണ്ട് അവൾ പറന്നുപോയി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ