സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/കരയുന്നോ ഭൂമി ചിരിക്കുന്നോ

Schoolwiki സംരംഭത്തിൽ നിന്ന്
18:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരയുന്നോ ഭൂമി ചിരിക്കുന്നോ |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരയുന്നോ ഭൂമി ചിരിക്കുന്നോ


                ജനനം, ജീവിതം, മരണം എന്നീ മൂന്നവസ്ഥകൾക്കു ഭൂമി വേദിയാകുന്നു. മാസദൈർഘങ്ങൾക്കൊടുവിൽ സംഭവിക്കുന്ന ജനനവും നൊടിയിടക്കുള്ളിൽ സംഭവിക്കുന്ന മരണത്തിനുമിടയിൽ ഇഴഞ്ഞു നീങ്ങുന്ന ദുസ്സഹമായ ഒന്നായി മാറുന്നു ജീവിതം. ഭൂമിയിലേക്ക് നമ്മേ പടികയറ്റുന്ന ജീവിതവും ഭൂമിയിൽ നിന്ന് നമ്മെ പടിയിറക്കുന്ന മരണവും ഓടിമറയുന്നത് പെട്ടെന്നായിരിക്കും. എന്നാൽ ജീവിതം അത് നമ്മേ ചുറ്റിയിരിക്കുന്ന ഒരുപാട് ജീവജാലങ്ങളെ തല്ലിയും തലോടിയും മാത്രമേ ഇഴഞ്ഞുപോകൂ.
ഒരു കുഞ്ഞ് ഭൂമിയിൽ പിറന്നുവീഴുന്നത് തന്നെ കരഞ്ഞുകൊണ്ടാണ്.ഇന്ന് നിങ്ങൾ അവനേ നോക്കൂ.അവനിന്ന് ദുഃഖങ്ങളില്ല.ഭൂമിയിൽ താനിന്ന് വരെ ഏറ്റുവാങ്ങിയ ദുഃഖങ്ങൾ ഇനി തന്നെ തേടി എത്തില്ലെന്ന് സന്തോഷമായിരിക്കാം, ആ മനസ്സ് ഇന്ന് ശാന്തമാണ്.ഇത്തരത്തിലുള്ള ചിരിയും തേങ്ങലും ഇന്ന് ഭൂമിയുടെ പല കോണുകളിലായി കാണാം.ഇത്രയും പറഞ്ഞ് തീർന്നപ്പോൾ ഒരു സംശയം... ഇതെല്ലാം കണ്ടും കേട്ടും മൂകസാക്ഷിയായി നിലകൊള്ളുന്ന ഭൂമി യഥാർത്ഥത്തിൽ കരയുകയാണോ, അതോ ചിരിക്കുകയോ ?

ട്രീസ
9 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം