ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
18:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42223 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

കൊറോണ എന്ന ഭീകരൻ ലോകമെങ്ങും കീഴടക്കുമ്പോൾ അതിനെ പ്രതിരോധിക്കാനും വഴികൾ ഉണ്ട് . കൈകൾ ഇടയ്ക്കിടെ ശുചിയായി കഴുകുക. അത്യാവശ്യ യാത്രകൾ ചെയ്യുമ്പോ മാസ്ക് ധരിക്കുക.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തണം .പനി , ചുമ, ജലദോഷം, തൊണ്ടവേദന, തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ വൈദ്യസഹായം തേടണം . ധാരാളം വെള്ളം കുടിക്കണം. ഹസ്തദാനം ഒഴിവാക്കണം . വ്യക്തിശുചിത്വം പാലിക്കണം . നമ്മുടെ വീടിനും പ്രതിരോധം ആവശ്യമാണ്. വീടിനെ അണുവിമുക്തമാക്കണം . കതകിന്റെ പിടി, ഫ്രിഡ്ജിന്റെ ഡോർ, അടുക്കളയിലെ സിങ്ക് , റിമോട്ട് കൺട്രോൾ , ഫോൺ , തുടങ്ങിയ എല്ലാ സാധനങ്ങളും നാം സ്പർശിക്കുന്നവയാണ് . അതിനാൽ പുറത്തു പോയി വരുമ്പോഴെല്ലാം കൈകൾ സോപ്പോ ഹാൻഡ് വാഷോ കൊണ്ട് വൃത്തിയാക്കിയ ശേഷമേ ഇവയിലൊക്കെ സ്പർശിക്കാവൂ . അണുനാശിനി ഉപയോഗിച്ച് മേല്പറഞ്ഞവയെല്ലാം ദിവസവും വൃത്തിയാക്കാനും ശ്രദ്ധിക്കണം. കൂടാതെ രോഗപ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണം കഴിക്കണം ആരോഗ്യമുള്ള ശരീരവും മനസും നിശ്ചയദാർഢ്യവും കൊണ്ട് നമുക്ക് ഏതു രോഗത്തെയും പ്രതിരോധിക്കാം .

അംലാദ്
3 D ജി എൽ പി ജി എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം