ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ ബാല്യകാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskply (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബാല്യകാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബാല്യകാലം

പിരിഞ്ഞു പോയെന്റെ ബാല്യകാലം
അകന്നുപോയെന്റെ ബാല്യകാലം
അമ്മിഞ്ഞപ്പാല് കുടിച്ച് അമ്മ-
ത്തോളിൽ കിടന്നൊരു ബാല്യകാലം
ഇഴഞ്ഞും പിച്ചവച്ചും തട്ടി വീണൊരു ബാല്യകാലം
കളങ്കമില്ലാത്ത കളിപ്പാട്ടങ്ങളോടൊപ്പം
കളിച്ചും ചിരിച്ചും കഴിഞ്ഞൊരു കാലം
അച്ഛന്റെ നെഞ്ചിൻ ചൂടേറ്റുറങ്ങിയ
ജീവിതത്തിൻ പുണ്യകാലം

 

ഫയാസ് നസീർ
6 C ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത