ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ ശുചിത്വം - കഥ

Schoolwiki സംരംഭത്തിൽ നിന്ന്
17:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44547 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം
 ഒരിടത്ത് ഒരു ഗ്രാമത്തിൽ പുഴയുടെ തീരത്തുള്ള ഒരു വീട്ടിൽ താമസിക്കുകയായിരുന്നു ഒരു അമ്മൂമ്മ. എന്നും രാവിലെ ഉറക്കം എണീറ്റയുടൻ തന്നെ പല്ലുകൾ തേയ്ക്കുകയും പരിസരം വൃത്തിയാക്കുകയും കുളിച്ചു വൃത്തിയാവുകയും ചെയ്യുമായിരുന്നു ആ അമ്മൂമ്മ. അമ്മൂമ്മക്ക് വളർത്തുമൃഗങ്ങളെ വളരെ ഇഷ്ടമായിരുന്നു. അവയുടെ കൂടുകളും ദിവസവും വൃത്തിയാക്കുമായിരുന്നു പുറത്ത് പോയി വന്നാലുടൻ തന്നെ കൈകാലുകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക പതിവാണ്. അങ്ങനെയിരിക്കെയാണ് ലോകമാകെ കൊറോണ എന്ന കുഞ്ഞുവൈറസ് ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയത്. അമ്മൂമ്മയാകട്ടെ നല്ല ശുചിത്വമുള്ളതുകൊണ്ടും വീടും പരിസരവും വൃത്തിയായിരുന്നതുകൊണ്ടും കൊറോണ എന്ന കുഞ്ഞൻ വൈറസിന് അടുക്കാൻ കഴിഞ്ഞില്ല. അതിനാൽ നമ്മളും ഈ അമ്മൂമ്മയെപോലെ ശുചിത്വമുള്ളവരായി വളരണം….. നാടിനെ രക്ഷിക്കാൻ. 
ആർഷ S A
1 എ, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ