ദേവമാതാ ഹൈസ്കൂൾ പൈസക്കരി/അക്ഷരവൃക്ഷം/അതിജീവിക്കാൻ
അതിജീവിക്കാൻ
അകററി നിർത്താം അകന്നു നിൽക്കാം കൊറോണയെയും കരങ്ങളെയും കരളിനകത്തെ കരങ്ങൾ കോർക്കാം വീട്ടിലിരുന്നു ആഘോഷിക്കാം നിറങ്ങൾ ചാർത്താം കിടന്നുറങ്ങാം കഥയും കവിതയും ഒക്കെയും എഴുതാം കരം കൊടുക്കൽ ഒഴിവാക്കീടാം അതിജീവിക്കാൻ കൊറോണയെ നാം ചിരിച്ചീടാനും കളിച്ചീടാനും സമയം ഏറെ പാഴാനും തനിമ നമുക്ക് തിരിച്ചു പിടിക്കാൻ വീട്ടിരിരുന്ന് നാടിനെ അറിയാം നിറങ്ങൾ ഏഴും ഒന്നിച്ചെഴുതും സൂര്യൻ തന്നുടെ പ്രകാശത്തിൽ രഹസ്യമറിയാൻ പരിശ്രമിക്കാം പരിക്ഷണങ്ങളിൽ ഏർപ്പെട്ടീടാം സ്നേഹം പകർന്ന് അടുത്തീടാനും വഴക്കടിച്ച് പിണങ്ങീടാനും സന്തോഷങ്ങൾ പങ്കിടാനും കുടുംബം മാത്രം അടുത്തിട്ടെ
കിടന്നുറങ്ങും പറമ്പിനെ നാം ഉണർത്തിടാനായ് പരിശ്രമിക്കാം വീടിനെ ഒന്ന് അലങ്കരിക്കാം പടുത്തുയർത്താം പൂന്തോട്ടവും നേരം കാണാം സംസാരിക്കാൻ ഓഫ് ആക്കട്ടെ ഇന്റർനെറ്റും ഉണർത്തിടാം നമ്മുടെ ഉളളിൽ വിശ്രമിക്കും ആത്മാവിനെ ഒത്തൊരുമിച്ച് പ്രാർത്ഥന ചൊല്ലാൻ ഇത്തിരി നേരം കണ്ടെത്തിടാം വിലങ്ങു നമ്മൾ പൊട്ടിച്ചെന്നാൽ കൈകഴുകി ഉറപ്പിച്ചീടാം കൈയ്യിൽ കരുതാം സാനിറ്റൈയ്സർ മാസ് കും ഒപ്പം അകലം കൂടെ വീട്ടിലിരുന്നാൽ സന്തോഷത്തോ ടതിജീവിക്കാം ഇക്കാലത്തെ അല്പം ശ്രദ്ധ വേണം സ്വയമേ ഇല്ലെങ്കിൽ നാം പാപികൾ ആകാം വരുന്ന കാലം സന്തോഷിക്കാൻ കൈയ് പു കലർത്താം ഈ കാലത്തിൽ |