Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
ഒരിക്കൽ ഒരിടത്തു ഒരു കുട്ടി ഉണ്ടായിരുന്നു. അവന്റെ പേരാണ് കിട്ടു. അവൻ മഹാ കുസൃതി ആണ്. അമ്മായിമ്മ അച്ഛനും പറയുന്നതൊന്നും കേൾക്കില്ല. കളിച്ചിട്ടു വരുമ്പോൾ കയ്യും കാലും ഒക്കെ കഴുകിയിട്ടേ കയറാവൂ എന്നുപറഞ്ഞാൽ അവൻ അനുസരിക്കില്ല. ആഹാരം കഴിക്കുന്നതിനു മുൻപ് നന്നായി കൈ കഴുകില്ല. അത് കൊണ്ട് തന്നെ അവനു പെട്ടന്ന് തന്നെ പിടിപെടുവാൻ സാധ്യതയുണ്ട്. ആ നേരത്തു അവൻ പറയും ഇനി ഞാൻ അമ്മ പറയുന്നത് അനുസരിക്കും എന്നു.
പക്ഷെ രോഗം മാറിയാൽ അവൻ പഴയ ഗെതിയിലാവും. അങ്ങനെയിരിക്കെ ഒരു ദിവസം അമ്മ ടി വി യിൽ വാർത്ത കണ്ടുകൊണ്ടിരിക്കുമ്പോൾ ആ വാർത്ത അവന്റെ ശ്രേദ്ധയിൽ പെട്ടത്. പുതിയ ഒരു രോഗം വന്നു കോവിഡ് 19എന്നാണ് അതിന്റെ പേര്. അപ്പോൾ അമ്മ അവനോട് പറഞ്ഞു.ഞാൻ പറയുന്നത് ഇനി നീ അനുസരിച്ചില്ലെന്ക്കിൽ. നിനക്കും രോഗം പിടിപെടും. ആദ്യം അവനതു കാര്യമായി എടുത്തില്ല . പിന്നെപ്പിന്നെ ആളുകൾ മരിക്കുന്നതു പത്രത്തിലും ടി വി യിലും ഒക്കെ വന്നു തുടങ്ങിയപ്പോൾ അവനു മനസിലായി വൃത്തിയായി നടന്നില്ലെങ്കിൽ താനും ആരോഗത്തിനു അടിമയായി പോകുമെന്ന്
.അതുകൊണ്ട് അമ്മപറഞ്ഞതു അനുസരിക്കുകയും ചെയ്യണമെന്ന് അന്നുതൊട്ട് അവൻ ഒരുനല്ല കുട്ടിയായി മാറി. അമ്മ പറഞ്ഞു കൊടുത്ത ശുചിത്വത്തിന്റെ വില അവനപ്പോൾ ആണ് മനസിലാക്കിയത്.
|