സെന്റ് മേരീസ് എൽ പി എസ് പട്ടം/അക്ഷരവൃക്ഷം/അച്ഛൻ പറഞ്ഞ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
17:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHINI (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അച്ഛൻ പറഞ്ഞ കഥ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അച്ഛൻ പറഞ്ഞ കഥ

ഭൂമിയുടെ മാറിലേക്ക് ഉരഞ്ഞു തീ പാറിച്ചു കൊണ്ട് വിമാനത്തിന്റെ ചക്രങ്ങൾ ഭൂമിയെ തൊട്ടുരുമ്മി. വിമാനത്തിന്റെ ജനലിലൂടെ അരവിന്ദൻ പുറത്തേക്കു നോക്കി പുക പടലം കൊണ്ട് നിറഞ്ഞ അന്തരീക്ഷം കണ്ട അരവിന്ദൻ നെടുവീർപ്പെട്ടു. അങ്ങിങ്ങായി കണ്ട ഫാക്ടറികൾ ആകാശത്തെയും ഭൂമിയെയും വിഴുങ്ങുമോയെന്നു കഥാനായകൻ ശങ്കിച്ച്, അത്രയേറെ പുക നിറഞ്ഞു നിന്നിരുന്നു.

തന്റെ ബാഗുമായി എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി കാത്തു നിന്ന ടാക്സിയിൽ കയറി വീട്ടിലേക്ക് യാത്ര തുടങ്ങവേ തന്റെ നാടിനെ കുറിച്ചുള്ള ചിന്ത അരവിന്ദനെ ഉത്സാഹവാനാക്കി എങ്കിലും യാത്രയിലുടനീളം ദുർഗന്ധം നിറഞ്ഞ കാറ്റ് അയാളെ അസ്വസ്ഥനാക്കി തന്റെ നാടിനു ഗതിമാറ്റം സംഭവിച്ചതിനു ഉത്തരവാദി ആര് എന്ന ചോദ്യം ഒരു ചോദ്യ ചിഹ്നമായി അരവിന്ദന്റെ മനസ്സിൽ നിറഞ്ഞു നിന്നു. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള മനുഷ്യന്റെ മുന്നേറ്റം പരിസ്ഥിതിയെ ഇല്ലാതാക്കും എന്ന് മനുഷ്യൻ ഓർത്താൽ നന്ന്. ദൂരത്തായി കണ്ട പാറ മലകൾക്കടുത്തു എത്തിയപ്പോൾ കണ്ട പ്ലാസ്റ്റിക് കൂമ്പാരം വരും തലമുറയെ നശിപ്പിക്കുവാനുള്ള ആയുധം മനുഷ്യൻ നേരത്തെ തന്നെ നിർമിച്ചതിൽ മനുഷ്യന് അഹങ്കരിക്കാം. എന്റെ നാട്, എന്റെ സമൂഹം എങ്ങനെയാണ് ഇവിടെ ജീവിക്കുക.

ഓർമയിൽ എവിടേയോ എന്റെ നാട് എത്ര മനോഹരമായിരുന്നു, ഈ നാടിന് വന്ന മാറ്റം പച്ചയായ മനുഷ്യന്റെ ജീവിതം താറുമാറാക്കും. കഴിയും വേഗം ഈ ചുറ്റുപാടിൽ നിന്നും തിരികെ പോകാൻ അരവിന്ദന്റെ മനസ്സ് ആഗ്രഹിച്ചു. ആകാശത്ത് ഒരു പൊട്ടു പോലെ ആ വിമാനം അദൃശ്യമായി......

</poem>
ജൂലിയ വിനോദ് വൈറ്റ്സ്
3 ജി സെന്റ് മേരീസ് എൽ പി എസ് പട്ടം, തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
/ കഥ