എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ ഭൂമിയുടെ അവകാശികൾ
ഭൂമിയുടെ അവകാശികൾ പ്രിയപെട്ട കൂട്ടുകാരെ , ഈ ലോക്ഡൗൺ കാലത്ത് പ്രകൃതിയെ കുറിച്ചും നമ്മളെ കുറിച്ചും മറ്റുള്ളവർക്കു വേണ്ടിയും കൂടുതൽ ശ്രദ്ധയുള്ളവരാകാം . മുന്നോട്ടുള്ള കാൽവെപ്പും ജാഗ്രതയോടെയാകാം . പ്രകൃതി എന്ന് പറയുമ്പോൾ മനുഷ്യനും മൃഗങ്ങളും പൂക്കളും പുഴകളും സർവ്വചരാചരങ്ങളും ചേർന്നതാണ്. വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെ ഭൂമിയുടെ അവകാശികളാണ് നമ്മളെല്ലാവരും .ദൈവം ബുദ്ധിയും കഴിവും കൂടുതൽ നൽകിയ നമ്മൾ നമ്മുടെ സഹജീവികളെയും സഹായിക്കണം . അവരുടെ ആവാസവ്യവസ്ഥ ,സുരക്ഷ എന്നിവയിൽ ശ്രദ്ധയുള്ളവരാകാം . ലോക്ക് ഡൗൺ കാലത്ത് അവരും ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട് .വെള്ളമോ ഭക്ഷണമോ അവർക്കും കൊടുക്കാം .അതുപോലെ പ്രധാനപ്പെട്ട മറ്റൊന്നാണ് പ്രകൃതി വിഭവങ്ങൾ .അവയെ മലിനമാക്കാതെയും പാഴാക്കാതെയും അടുത്ത തലമുറക്കുവേണ്ടിയും സൂക്ഷിക്കാം ,സംഭരിക്കാം .ഇത് രാജ്യത്തിന് വേണ്ടി ചെയ്യുന്ന ഏറ്റവും നല്ല ഉത്തരവാദിത്വമായിരിക്കും. മനുഷ്യൻ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പൊങ്ങച്ചത്തിന്റെയും പേരിൽ തമ്മിൽ തല്ലുമ്പോൾ പാവപ്പെട്ടവർ ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള നെട്ടോട്ടത്തിലും. വിവേകരഹിതമായ മനുഷ്യന്റെ ഇടപെടൽ പ്രകൃതിയുടെ സ്വാഭാവികതയ്ക്ക് കോട്ടം വരുത്തുന്നു .ഇതിന്റെ പ്രത്യാഘാതമാണ് 2018ലെ പ്രളയം .ഇതിനെ അതിജീവിക്കാൻ നമ്മെ സഹായിച്ചത് നമ്മുടെ ഒത്തൊരുമയാണ് . ഇപ്പോൾ ലോകമാകെ കോവിഡ് -19 ന്റെ ഭീഷണിയിലാണ് .നമ്മുടെ ഭരണകർത്താക്കളുടെ കൃത്യമായ പ്രവർത്തനങ്ങൾ കേരളത്തിന് ആശ്വാസമാകുന്നു..ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും പോലീസുകാരും നാടിനും ജനങ്ങൾക്കും വേണ്ടി കഷ്ടപ്പെടുന്നു .അവരെ അഭിനന്ദിക്കാം നന്ദി പറയാം. വക്തിശുചിത്വം പാലിച്ചുകൊണ്ടും നിർദേശങ്ങൾ അനുസരിച്ചുകൊണ്ടും നമ്മുക്കും ഇതിൽ ഭാഗമാകാം .ചിട്ടയായ ജീവിതരീതി ,വ്യായാമം ,ഭക്ഷണം ,യോഗ ഇതെല്ലം ദിനചര്യയാക്കി പ്രതിരോധശേഷി വർധിപ്പിച്ചു സ്വയം സുരക്ഷിതരെന്ന് ഉറപ്പു വരുത്താം .നമ്മുടെ പൂർവികർ നമ്മുക്ക് കൈമാറിയ ഭൂമിയെ അടുത്ത തലമുറയ്ക്ക് മാലിന്യമുക്തമാക്കി സുരക്ഷിതമാക്കി നൽകേണ്ടത് നമ്മളാകുന്ന ഓരോരുത്തരുടെയും കടമയാണ് .ഇതിൽ നമ്മുക്കും പങ്കു ചേരാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ