ജി.എൽ.പി.എസ് കൊയ്‌ത്തക്കുണ്ട്/അക്ഷരവൃക്ഷം/ശുചിത്വം ആരോഗ്യത്തിന്

Schoolwiki സംരംഭത്തിൽ നിന്ന്
17:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48515 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം ആരോഗ്യത്തിന് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം ആരോഗ്യത്തിന്

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധ്യാനമുള്ള വിഷയമാണ് ശുചിത്വ൦. പുതിയ ഒരു തലമുറ ഉണ്ടാവണമെന്കിൽപ്പോലു൦ നമ്മുടെ വീടു൦ പരിസരവു൦ വൃത്തിയായി സൂക്ഷിക്കണ൦ ഇന്ന് ഇത് മറിച്ചാണ് സംഭവിക്കുന്നത്.

        നാം ശ്വസിക്കുന്ന വായുവിലും, കുടിക്കുന്ന വെളളത്തിലുമെല്ലാം, അണുക്കളുണ്ട്. നമ്മൾ അറിഞ്ഞും അറിയാതേയും നമ്മളുടെ ശരീരത്തിൽ ഇവ പ്രവേശിക്കുന്നു. അങ്ങനെ നാം പലതരം രോഗങ്ങൾക്കും അടിമകളാകുന്നു. ഇതിൽ നിന്നു നാം മോചനം നേടേണ്ടവരല്ലേ.! മോചനം നേടണമെന്കിൽ ശുചിത്വം നമ്മുടെ ജീവിതത്തിൽ നിർബന്ധമാക്കണം. ചെറുപ്രായത്തിൽ തന്നെ കുട്ടികൾ നല്ല കാര്യങ്ങൾ ചെയ്താൽ മാത്രമേ വലുതായാലും അവ നമ്മുക്ക് ചെയ്യാനാവു.
"ചുട്ടയിലെ ശീലം ചുടല വരെ " എന്ന ഒരു ചൊല്ലുകൂടി നമുക്കുണ്ട്. ഇതിൽ നിന്നെല്ലാം രോഗമുക്തരാവാൻ ഇത്രമാത്രം ചെയ്താൽ മതി, നാം ഭക്ഷണം കഴിക്കുബോഴും ശേഷവും കൈ വൃത്തിയായി കഴുകുക, നഖം മുറിക്കുക, ദിവസവും രണ്ട് തവണ കുളിക്കുക.
     നമ്മുടെ തൊടികളിലും, റബ്ബർ മരത്തിലെ പാട്ടകളിലും കെട്ടികിടക്കുന്ന വെളളം നാം കളയണം ആ മലിനജലത്തിൽ കൊതുകുകൾ മുട്ടയിട്ടു വളരും. കൊതുകുകൾ കാരണം നമ്മൾ എത്രയെത്ര രോഗങ്ങൾക്കാണ് അടിമകളാകുന്നു. മാത്രമല്ല രോഗങ്ങൾ ബാധിച്ചു നമ്മൂടെ ആരോഗ്യം തന്നെ നഷ്ട്ടപെടും. അതുകൊണ്ട് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നാം സമയം കണ്ടെത്തെണം... 
മുഹമ്മദ് അൻഷിദ്.പി
4 ജി.എൽ.പി.എസ്_കൊയ്‌ത്തക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം