കാനാട് എൽ പി എസ്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡ് -19 എന്ന കൊറോണ വൈറസ് ഇന്ന് ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ചൈനയിൽ തുടങ്ങി നമ്മുടെ കൊച്ചു കേരളത്തിൽ വരെ എത്തിച്ചേർന്നിരിക്കുന്ന ഈ ഒരു മഹാമാരിയെ പിടിച്ചു കെട്ടാൻ ജാഗ്രതയോടെ നമുക്ക് കൈകോർക്കാം. ഇതിന് വ്യക്തിശുചിത്വം പ്രധാനമാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ തൂവാല ഉപയോഗിച്ച് മറയ്ക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയവ.. അതുപോലെ പ്രധാനമാണ് രോഗപ്രതിരോധം. നല്ല ഭക്ഷണങ്ങൾ കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, ദിവസവും വ്യായാമം ചെയ്യുക ഇവയൊക്കെ നമ്മുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. കോവിഡ് -19 എന്ന മഹാമാരിയെ നേരിടാൻ നമുക്കും പങ്കാളികളാവാം. നമ്മുടെ സർക്കാർ, പോലീസുകാർ, ആരോഗ്യപ്രവർത്തകർ എന്നിവരൊക്കെ നമുക്ക് വേണ്ടിയാണ് ഓരോ കാര്യങ്ങളും പറഞ്ഞുതരുന്നത്. ഇതൊരു മഹാദുരന്തമാവാതിരിക്കാൻ അവരെ അനുസരിക്കുക. ഈ ലോക്ക്ഡൗൺ സമയത്ത് നമുക്ക് അറിവും വിജ്ഞാനവുമായ ഒരുപാട് കാര്യങ്ങൾ വീട്ടിലിരുന്നുകൊണ്ട് ചെയ്യാൻ സാധിക്കും. ജാഗ്രതയോടെ കോവിഡ് -19 നെ തുരത്താൻ നമുക്ക് സാധിച്ചാൽ ഇതൊരു വൻ വിജയമായിരിക്കും. ഇന്ന് അല്പം അകന്നിരിക്കാം... നാളെ കൂടുതൽ അടുക്കാൻ വേണ്ടി......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Kannur ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Mattannur ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- Kannur ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- Kannur ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Mattannur ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- Kannur ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ