എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/എൻ്റെ ജീവൻ എൻ്റെപരിസ്ഥിതി
എൻ്റെ ജീവൻ എൻ്റെപരിസ്ഥിതി
" മനുഷ്യന് ആവശ്യമുള്ള വിഭവങ്ങളെല്ലാം പ്രകൃതിയിലുണ്ട്. എന്നാൽ മനുഷ്യന്റെ അത്യാർത്തിക്കായി ഒന്നും തന്നെ പ്രകൃതിയിലില്ല. "-ഗാന്ധിജി. മനുഷ്യനെ പ്രകൃതിയോട് ഇണക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് പുതിയവർഷം ലോക പരിസ്ഥിതി ദിനം കൊണ്ടാടുന്നത്. ആഴത്തിൽ ചിന്തിക്കാനൊന്നുമില്ലാതെ ആർക്കും എളുപ്പത്തിൽ മനസ്സിലാകാവുന്ന രൂപത്തിൽ നിലനിൽക്കുന്ന പാരിസ്ഥിതിക അവസ്ഥകളെ മുഴുവനായി വരച്ചുകാട്ടും വിധമാണ് ഈ പ്രമേയം. മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ഒരു ബന്ധം തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിൽ നിന്നും നമുക്ക് മനസിലാകുന്നത്. മനുഷ്യന്റെ ചൂഷണം മൂലം ഉണ്ടായ പ്രകൃതി നാശം ഏറെയുണ്ട്. ആഗോളതാപനം, പ്ലാസ്റ്റിക് മലിനീകരണം, വരൾച്ച , വനനശീകരണം, പ്രകൃതക്ഷോഭം,..... പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാർത്തകൾ ഈ പുതിയകാലത്ത് ഇങ്ങനെയാണ് നീണ്ടുപോവുന്നത്. മനുഷ്യൻ അവരുടെ അവകാശങ്ങൾ കൈയ്യേറുകയാണ്. അത് ഭൂമിയുടെ നാശത്തിനു കാരണമാകുന്നു. കവി വർണനകളിൽ ഒതുങ്ങുന്ന നിർജീവമായ ആഖ്യാനങ്ങളല്ല വേണ്ടതെന്നും സജീവമായ ഇടപെടലുകൾ ആവശ്യമാണെന്നും ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. കൊണ്ടും കൊടുത്തും പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ആദിമ ജനതയിൽ നിന്നും മനുഷ്യനെ പ്രകൃതിയുമായി ഇണക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ആധുനിക കാലത്തെത്തുമ്പോൾ എവിടെ വെച്ചാണ് ഇത്തരത്തിലുള്ള ഒരു തുടക്കത്തിന്റെ മാറ്റമെന്ന് സൂഷ്മാർത്ഥത്തിൽ നിരീക്ഷിക്കേണ്ടതുണ്ട്. ദാഹം തീർക്കാനായി നെട്ടോട്ടമോടി ഒരു വരൾച്ച കാലത്തിനു ശേഷം വരുന്ന പരിസ്ഥിതി ദിനത്തിൽ ഇത്തരത്തിലൊരു അന്വേഷണത്തിന്റെ പ്രസക്തി വർദ്ധിക്കുന്നുണ്ട്. പച്ചപ്പ് ജീവന്റെ ഭാഗമായിരുന്നു.ആദിമ ജനതയ്ക്കു നീതിപൂർവമായ അതിനെ വിനിയോഗിക്കുന്നതിനും വരും തലമുറയ്ക്കായി സംരക്ഷിച്ചു പോരുന്നതിലും അവർ കാണിച്ച പ്രകൃതി ബോധമാണ് ഹരിതാപം നിറഞ്ഞ ഒരു ഭൂമിയിൽ ജീവിക്കാൻ നമുക്ക് ഭാഗ്യം നൽകിയത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം മൂലം നമ്മുടെ ഈ ലോകം തന്നെ നേരിട്ടുകൊണ്ടിരുന്ന ഏറ്റുമുട്ടൽ അതിൻ്റെ വിലയാണ്. ഭൂമി നമ്മുടെ അമ്മയാണ്, പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളുടെയും. ആ അമ്മയെ ദ്രോഹിക്കുന്നത് സ്വന്തം അമ്മയെ കൊല്ലുന്നതിനു തുല്യമാണ്. ദൈവം തന്ന ഈ മനോഹര ലോകം സൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. മരം വെട്ടി നശിപ്പിക്കുന്നതിനു പകരംഒരു മരം വെച്ച് പിടിപ്പിക്കുന്നത് പരിസ്ഥിതി സംരക്ഷണമാണ്. പണ്ടുകാലത്ത് മനുഷ്യർ വൃക്ഷങ്ങളെ അവരായി തന്നെ കണക്കാക്കിയിരുന്നു. ഒരു ചെടിയോട് പൂ പറിച്ചോട്ടെ എന്ന് ചോദിച്ചതിന് മാത്രമായിരുന്നു അത് പറിക്കുക. പരിസ്ഥിതി സംരക്ഷണത്തിനായി നാം മുന്നോട്ടുള്ള പാതയിലേക്ക് ഇറങ്ങണം. പഴയ പച്ചപ്പ് നിറഞ്ഞ ഭൂമിയാക്കി തീർക്കണം. നമ്മുടെ ജലാശയങ്ങളിലെ മാലിന്യത്തെ നീക്കി അതിനെയും ശുദ്ധജലമാക്കി സംരക്ഷിക്കണം. അങ്ങനെ പരിസ്ഥിതിയെ രക്ഷിക്കാം.
|