കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മടുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
16:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മടുപ്പ്

ഇന്നും ഞാൻ രാവിലെ സന്തോഷത്തോടെയാണ് എഴുന്നേറ്റത്.വേഗം തന്നെ ടിവി തുറന്നു.ഇന്നും കൊറോണ തന്നെ..പോലീസ് വാഹനങ്ങൾ പരിശോധിക്കുന്നു.എല്ലാവരും വീടുകളിൽ തന്നെ. എത്ര ദിവസമായി ഇവിടെ? മടുത്തു പോയിരിക്കുന്നു.സ്ക്കൂൾ അടച്ച അന്നു തന്നെ വന്നതാണ് അമ്മയുടെ തറവാട്ടിൽ.രണ്ടു ദിവസം നിന്നിട്ട് പോകാൻ വിചാരിച്ചതാണ്. നശിച്ച കൊറോണ എല്ലാം തകർത്തു. വീട്ടിന്നു പുറത്തിറങ്ങാനോ,അധിക നേരം ടി വി കാണാനോ അമ്മ സമ്മതിച്ചില്ല .നേരം കൂട്ടാനായി ചെയ്യാൻ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല. അമ്മമ്മയും മുത്തശ്ശിയും താമസിക്കുന്ന വീട്ടിൽ ചിത്രം വരയ്ക്കാനോ കഥ എഴുതാനോ പേപ്പറോ പേനയോ ഒന്നും ഇല്ല.നടന്നു പോയാല്ലോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ എത്ര ദൂരം. എല്ലാത്തിനും കാരണം നീയാണ് കൊറോണ. ഞാൻ നിന്നെയും ഇങ്ങനെ പൂട്ടിയിടും .നീയും ബോറടിച്ച് നാടു വിട്ടു പോകുട്ടെ...

അമർദീപ്. സി
4 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ