കൂവേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വ മെന്നു പറയുമ്പോൾ ആദ്യം പറയേണ്ടത് വ്യക്തി ശുചിത്വ മാണ് . നമ്മുടെ ശരീരവും വസ്ത്രങ്ങളും ശുചിയാക്കി സൂക്ഷിക്കണം അല്ലെങ്കിൽ നമുക്ക് പല അസുഖങ്ങളും വരാം.ശുചിത്വമുണ്ടെങ്കിൽ മാത്രമേ നമുക്ക് നല്ല ആരോഗ്യം ഉണ്ടാകുകയുള്ളൂ. നമ്മുടെ കൈ കാലുകളും, മുഖവുമെല്ലാം ഇടയ്ക്കിടയ്ക്ക് കഴുകി വൃത്തിയാക്കണം അതുപോലെ നഖങ്ങൾ വളരുമ്പോൾ വെട്ടിക്കളയണം. അല്ലെങ്കിൽ നഖങ്ങളിൽ പറ്റിപ്പിടിച്ച അണുക്കളും മറ്റും വയറിനുള്ളിൽ എത്തുകയും അസുഖങ്ങൾക്ക് കാരണമാകുകയും ചെയ്യും. അതുപോലെ പരിസരശുചിത്വമാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മുറികൾ എന്നും അടിച്ചുവാരി വൃത്തിയാക്കണം. മാറാലകളും, വീടിന്റെ നിലവും, മറ്റു സ്ഥലങ്ങളിലെ പൊടിയുമൊക്കെ വൃത്തിയാക്കണം . പൊതു സ്ഥലങ്ങളിൽ തുപ്പരുത്. സ്കൂളിലെ ക്ലാസ്മുറികൾ ദിവസവും അടിച്ചുവാരി വൃത്തിയാക്കണം. വീടും സ്കൂളിന്റെ പരിസരവും ശുചിയാക്കിയാൽ കുറെ അസുഖങ്ങളിൽ നിന്നും നമുക്ക് മോചനമുണ്ടാകും . അതുപോലെ പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കാതിരിക്കുക. നല്ല ഒരു നാളേക്കുവേണ്ടി നാം ശുചിത്വം പാലിക്കുക
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം