ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളേക്കായി

ഇരുൾ ചക്രവാളങ്ങൾക്കിടയിലൂടെ
പമ്മി പ്പതുങ്ങി നിപ്പ
തന്റെ തനി സ്വഭാവം പുറത്തുകാട്ടി
മനുഷ്യരെ ഇരുളിൻ ഭീതയിലാഴ്ത്തി.
ചൈനയിൽ നിന്നു ജനസാഗരം
ഒഴുകിത്തുടങ്ങിയപ്പോൾ
അതിനൊപ്പം കൊറോണയെന്ന
മഹാമാരിയും വന്നെത്തി.
നിപ്പയെന്ന പേടി സ്വപ്നം
ദീർഘ വീക്ഷണത്താൽ പ്രതിരോധിച്ചു.
കൊറോണയെന്ന മഹാമാരിയും
പ്രതിരോധിച്ചിടും നാം ഒറ്റക്കെട്ടായ്.
കൈകഴുകയില്ല നാം പണ്ടേ
ശുചിയാക്കിയില്ല നാം നമ്മെ
അവഗണിച്ചു നാമീ ഭൂമിയെ
മഹാപ്രളയം നമ്മിൽ ഭീതി വിതച്ചു.
എങ്കിലും മാറ്റമതില്ല മനസ്സിന്
മാറണം നാമിനി വൈകിടാതെ
നല്ലൊരു നാളേക്കായ്
വ്യക്തി ശുചിത്വമതു ശീലമാക്കാം

അലോണ ആൽബി
5 ബി എൽ.എഫ്.എച്ച.എസ്. ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത