സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ ചെറുക്കാ൦ മഹാമാരിയെ....
ചെറുക്കാ൦ മഹാമാരിയെ....
'പരിസരശുചിത്വ൦ വ്യക്തിശുചിത്വ൦' എന്നിവ ഒരു വ്യക്തിയുടെ ആരോഗ്യ പൂർണ്ണവും രോഗമുക്തവുമായ ജീവിതത്തിനു കാരണമാകുന്നു . ലോകം മുഴുവനും അപ്രതീക്ഷിതമായി ബാധിക്കപ്പെട്ട 'കൊറോണ' അഥവ 'കോവിഡ്-19' നെ പ്രതിരോധിക്കാൻ ശുചിത്വത്താൽ കഴിയുന്നു. കൈകാലുകൾ കഴുകുന്നതിലൂടെ അണുക്കളെ നശിപ്പിക്കുവാനു൦ കഴിയുന്നുപരസ്പര സ൦സാരത്തിലൂടെയു൦ അടുത്തിടപെടലിലൂടെയു൦ രോഗം പകരുന്നു ഇതിനെതടയുവാൻ മാസ്ക് ഉപയോഗിക്കുന്നതു൦, സ്വന്തം വീടുകളിൽ സുരക്ഷിതരായി ഇരിക്കുന്നതും, അതിന്റെ ഭാഗമായ ലോക്ക് ഡൌണു൦ എല്ലാം ഇത്തരത്തിലുള്ള നിരവധി ഇടെപടലുകൾ ഒഴിവാക്കാനും രോഗം പ്രതിരോധിക്കാനും ആകുന്നു. നല്ല ഭക്ഷണരീതിയും ശുചിത്വവു൦ കൊറോണ പൊലെ പല മഹാ രോഗങ്ങൾക്കു൦ പ്രതിരോധന൦ ആകുന്നു. രോഗം ബാധിച്ചതിനുശേഷ൦ വിഷമിക്കുന്നതിനേക്കാൾ അതിനു മുൻകരുതലുകൾ എടുക്കുന്നതാണ് നല്ലത്. അതിനാൽ ശുചിത്വവു൦ ചിട്ടയായ ജീവിതത്തിലൂടെയു൦ ഈ മഹാമാരിയെ നമുക്ക് ചെറുക്കാ൦, ആരോഗ്യ കേരള- ത്തിനായി ഒറ്റക്കെട്ടായി പ്രതിരോധിക്കാ൦. പ്രയത്നിക്കാ൦ നല്ലൊരു നാളെക്കായി........ അനാമികാ ഗിരീഷ്
|