ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004 (സംവാദം | സംഭാവനകൾ) (1SWE3)
കൊറോണ പാട്ട്     

 
കൊറോണ നാടുവാണീടും കാലം
മാനുഷനെങ്ങുമേ നല്ലകാലം
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
ജങ്ക് ഫുഡ് തിന്നുന്ന ചങ്കു കൾക്ക്
കഞ്ഞി കുടിച്ചാലും സാരമില്ല
കല്ലെറിയാൻ റോഡിൽ ജാഥ ഇല്ല
കല്യാണത്തിൽ പോലും ജാഡ ഇല്ല
നേരമില്ലെന്ന് പരാതിയില്ല
ആരും ഇല്ലെന്നുള്ള തോന്നലില്ല
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കുറവാണ് തകർന്നുവീഴും
എല്ലാരും ഒന്നായി ചേർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും.

ഗോപിക ഡി ആർ
10E ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ