ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ/അക്ഷരവൃക്ഷം/പ്രത്യാശ

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രത്യാശ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രത്യാശ

വിയർപ്പിൽ കുതിർന്നൊരീ പകലിൻ പുതപ്പൊന്ന് വിശറിക്കഴുകുവാൻ സമയമായി.......

 ഉച്ചവെയിലേറ്റു തളർന്നൊരീ ദേഹത്തെ രോമങ്ങൾ പോലും കൊഴിഞ്ഞു പോയി

 സന്ധ്യക്ക് മുമ്പൊരു മഴ പൊട്ടി ചാറിടും എന്ന് മനം പ്രതി പ്രത്യാശിക്കിലും

വെട്ടി ഇടിമിന്നൽ വന്ന് ചെകിട്ടത്തൊരു മുഷ്ടി പ്രയോഗം നടത്തീടിലും

ആകെ പരിഭ്രാന്തി മൂടിയ രാവിന്റെ കയ്യിൽ ചെരിഞ്ഞൊന്ന് ഉറങ്ങീടിനാൽ
പെട്ടന്ന് വിട്ടിടും കൈകൾ വീണ്ടും ഇരുണ്ടയീ പകലിന്റെ മാറിലേക്കായ്
ഇനിയൽ പ്പമില്ല പോൽ താമസം ലോകമവസാനമായി പോൽ ഭീഭൽസം !
എന്തൊക്കെയാകിലും എവിടെയെത്തീടിലും
ഈ കൈകൾ ഈ ഭൂമിയെ കോർത്തു നിൽക്കും
ഓരോ കൈകളും കൈകളെ കോർത്തു വെക്കും.

ആദില റൂബി
+ 1 Humanities ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത