ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 2 }} <p> ഞാനിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

ഞാനിന്ന് എഴുതുന്നത് പരിസ്ഥിതിയെ കുറിച്ചാണ്.സസ്യങ്ങളും മൃഗങ്ങളും മനുഷ്യനും ഉൾപ്പെടുന്നതാണ് പരിസ്ഥിതി.പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ ഭൂമിക്ക് ഒരുപാട് വിപത്ത് സംഭവിക്കും.മനുഷ്യൻ ധനത്തിന് വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. അത് കൊണ്ട് നമ്മൾ തന്നെ ദുഖിക്കേണ്ടി വരും. പരിസ്ഥിതിക്ക് സംഭവിക്കുന്ന ഏറ്റവും വലിയ വിപത്താണ് പ്ലാസ്റ്റിക് മലിനീകരണം.ഉപയോഗിക്കുക മാലിന്യം വലിച്ചെറിയുക ഇതെല്ലാം തടയണം.എന്നിട്ട് പരിസ്ഥിതിയെ സംരക്ഷിക്കണം.നമുക്ക് ജീവിക്കാൻ നല്ല വായു വേണം വെള്ളം വേണം.ഇല്ലെങ്കിൽ ജീവിക്കാൻ കഴിയില്ല. അത് കൊണ്ട് നമ്മൾ പ്രകൃതിയെ സംരക്ഷിക്കണം.ഇല്ലെങ്കിൽ നമുക്ക് മാത്രമല്ല പക്ഷികൾക്കും മൃഗങ്ങൾക്കും ഒന്നും ജീവിക്കാൻ കഴിയില്ല. സുനാമി, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ ...എന്നിങ്ങനെയുള്ള ദുരന്തങ്ങളുണ്ടാവും.മനുഷ്യർ കൃഷിയുടെ അളവ് കുറച്ച് വിളവ് കൂടുതൽ കിട്ടാൻ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നു.ഇത് മണ്ണിനും ജലത്തിനും ദോഷമാണ്.ഇത് പരിസ്ഥിതിക്ക് ദോഷമാണ്.പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ ജീവിക്കുന്നത്.നമുക്ക് നല്ല തണലും വായുവും തരുന്നത് മരങ്ങളാണ്.ഇനി മുതൽ നമ്മളൊരു മരം വെട്ടിയാൽ പത്ത് മരം നട്ടുപിടിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യാം.

റിഹാന
8 C ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം