എം.എൽ.പി.എസ് അയ്യപ്പൻകാവ്/അക്ഷരവൃക്ഷം/വഴിത്തിരിവ്

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14813a (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വഴിത്തിരിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വഴിത്തിരിവ്



അയാൾ ബുൾഡോസർ മുകളിലേക്ക് അരിച്ചു കയറ്റിക്കൊണ്ടിരുന്നു. ആ വലിയ കുന്ന് കുറേശ്ശെയായി നിരപ്പായി വരുന്നുണ്ട്. അയാൾ നല്ല സന്തോഷത്തിലാണ്. തൻറെ സ്വപ്നം പൂവണിയുന്നു. ഒരു വീടും അടുത്തായി വൻ കെട്ടിടവും.... അങ്ങനെ ആ വൻകുന്നിൻറെ വലിയ ഭാഗം ഭൂമിയോളം താഴ്ത്തി അയാൾ ഒരു കൊട്ടാരവും കെട്ടിട സമുച്ചയവും കെട്ടിപ്പൊക്കി. ഏറെ താമസിച്ചില്ല.... മഴക്കാലം വന്നു. കാറ്റും മഴയും വന്നു. വലിയ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ആ മൊട്ടക്കുന്ന് പിടിച്ചു നിൽക്കാനാവാതെ താഴോട്ട് വന്നു. അവിടെയുള്ളതെല്ലാം നക്കിത്തുടച്ച് അത് മുന്നോട്ടു നീങ്ങി.


ആയിശ പി പി
2 ബി എം.എൽ.പി.എസ് അയ്യപ്പൻകാവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ