എൽ പി എസ് ആറാട്ടുകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36449 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശുചിത്വം എന്നത് മൂന്ന് അക്ഷരങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒരു പദപ്രയോഗമല്ല. അതിൽ അഗാധമായ അർത്ഥ തലങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. വ്യക്തി ശുചിത്വം ,പരിസര ശുചിത്വം, സാമൂഹ്യ ശുചിത്വം എന്നിങ്ങനെ ശുചിത്വത്തെ മൂന്നായി തരം തിരിക്കാം. വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെ മാത്രമേ പരിസര ശുചിത്വവും അതി വഴി സാമൂഹ്യ ശുചിത്വവും കൈവരൂ. - ഇവ മൂന്നും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. വ്യക്തി ശുചിത്വം പാലിക്കാത്ത ഒരു വ്യക്തിക്ക് പരിസര ശുചിത്വവും സാമൂഹ്യ ശുചിത്വവും പാലിക്കാൻ സാധിക്കില്ല . വ്യക്തിയുടെയുംസാമൂഹത്തിന്റെയും നിലനിൽപ്പിന് ശുചിത്വം അനിവാര്യമാണ് .നാം ഏവർക്കുമറിയാം ലോകത്തെ മുഴുവൻ കാർന്നുതിന്നാൻ ശേഷിയുള്ള കൊറോണ വൈറസ്സിനെ .ഇതിനെ ഉൻമൂലനം ചെയ്യാൻ വൈദ്യശാസ്ത്രം പോലും പരാജയപ്പെട്ട സ്ഥാനത്ത് ശുചിത്വ പരിപാലനത്തിലൂടെ രോഗമുക്തി നേടാനാവുമെന്ന് നാം തിരിച്ചറിഞ്ഞു . നാം ഓരോരുത്തരും ശുചിത്വം പാലിച്ചാൽ മാത്രമേ സമൂഹത്തെ നമുക്ക് രക്ഷിക്കാനാവൂ അതിലൂടെ രാജ്യത്തെയും ഒരു വ്യക്തി വിചാരിച്ചാൽ ശുചിത്വം പൂർണ്ണമാകില്ല സമൂഹത്തിന്റെ ഒറ്റക്കെട്ടായ പങ്കാളിത്തം ശുചിത്വത്തെ അതിന്റെ അർത്ഥ തലത്തിൽ കൊണ്ടെത്തിക്കും. നാ ഒരാളുടെ ശുചിത്വ കുറവുമതി ഈ ലോകത്തെ തന്നെ നശിപ്പിക്കാം യാഥാർത്ഥ്യം നാം തിരിച്ചറിഞ്ഞിരിക്കണം. ശുചിത്വപരിപാലനം രാജ്യസേവനം.

ദക്ഷിണ കൃഷ്ണൻ
3A ആറാട്ടുകുളങ്ങര എൽ പി എസ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം