ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

15:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18232 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തിശുചിത്വം

വ്യക്തിശുചിത്വം ആരോഗ്യത്തിന്റെ ആദ്യപാഠം. ഏതൊരു പകർച്ചവ്യാതിയിൽ നിന്നും രക്ഷനേടാൻ നാം ആദ്യമായും പ്രധാനമായും ചെയ്യേണ്ടത് വ്യക്തിശുചിത്യമാണ്. കൈ കഴുകലും പല്ല് തേക്കലും കുളിയുമാണ് അതിൽ പ്രധാനമായും നാം ചെയ്യേണ്ടത്. പ്രാചീന കാലം തൊട്ടു തന്നെ മനുഷ്യൻ പല്ല് വൃത്തിയിക്കുമായിരുന്നു. പ്രാചീന കാലത്തെ മനുഷ്യൻ മീൻ മുള്ളുകളും കരിയും ഒക്കെ ആയിരുന്നു പല്ല് വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ പലതരം പേസ്റ്റുകൾ ഉപയോഗിക്കുന്നു. ദിവസവും രണ്ടു നേരമെങ്കിലും നമ്മൾ സോപ്പ് ഉപയോഗിച്ച് കുളിക്കണം.
വസ്ത്രങ്ങളല്ലാ കഴുകി വെയിലിൽ ഉണക്കി ഉപയോഗിക്കണം. കോളറ, വിരബാധ, ട്രക്കോമ തുടങ്ങിയ രോഗങ്ങളെല്ലാം അണുവിമുക്തമാക്കാത്ത കൈകളിലൂടെയാണ് പകരുന്നത്. ലോകമെമ്പാടും കൈ കഴുകൽ പ്രചരിപ്പിക്കുന്നതിനായി ഒക്ടോബർ 15 ന് ലോക കൈകഴുകൽ ആചരിച്ച് പോകുന്നു. വ്യക്തിശുചിത്വം മനുശ്വരിൽ മാത്രമല്ല പക്ഷിമൃഗങ്ങളിലും പ്രകടമായ ജന്മവാസനയാണ്. അത് പലതരം പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നു. ലക്ഷക്കണക്കിന് മരണങ്ങൾ ഒഴിവാക്കാനും സഹായകരമാണ്. ജാഗ്രത....

ദിയാ ഫാത്തിമ
5 A ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം