ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം/അക്ഷരവൃക്ഷം/നാം മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം മുന്നോട്ട്

കേരം തിങ്ങും കേരള നാട്
കാടും മേടും കാട്ടരുവികളും
കുറുനരികൂമൻ പക്ഷിമൃഗാദികളും
സ്വൈര്യ വിഹാരം പൂകും നാട്.
കുയിലിൻ നാദം കേട്ടെൻ
കരളു തരളിതമാകുന്നു.
പുഷ്പ സുഗന്ധം പേറിയ കാറ്റിൽ
ആർദ്രനീലിമ മാനം നേടുന്നു മനം.
കളകളാരവത്തിലൊഴുകും പൂഞ്ചോലകളും
സൗന്ദര്യം ചാർത്തിയ മലനിര ഗരിമയും
ആരാമശാന്തത സ്വർഗതുല്യമാക്കും
ദൈവത്തിൻ നാട് എന്റെ നാട്.
പ്രളയത്തിലൊതുങ്ങി ഒടുങ്ങിയില്ല
വൈറസിൻ വൈരും ജയിച്ചിടും നാട്.
ആകോശിച്ചാഞ്ഞടുക്കയല്ലോ! കഷ്ടം.
മാനുഷാകാരം പൂണ്ട വൈറസുകൾ.
വരിക കൂട്ടരേ..
നീറും ഭൂമിതൻ ഖേദമൊഴിച്ചിടാം
കൈകൾ കഴുകാം
നമുക്കി
ദുരിതകാല മുടച്ച്
മുന്നേറാം.
 

നൂപുരനയൻ
10B ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത