സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/ഒരു കൊറോണ കഥ
ഒരു കൊറോണ കഥ
ഹായ് കൂട്ടുകാരേ, എന്റെ പേര് കൊറോണ.ഞാൻ പേര് കേട്ട കൊറോണ വൈറസിലെ ഒരു അംഗം. ഭൂമിയിലെ ഒരു പ്രജ ചൈനയിലെ ഒരു ഘോരവനത്തിൽ ഒരു കാട്ടുപന്നിയുടെ വൻ കുടലിൽ കുഞ്ഞുകുട്ടി പരാതിനങ്ങളുമായി കഴിഞ്ഞുകൂടുകയായിരുന്നു ഞാൻ. നിങ്ങൾക്കറിയാമല്ലൊ ഞങ്ങൾ വൈറസുകൾക്ക് പുറത്ത് ജീവിക്കാൻ കഴിയില്ലെന്ന്. ഏതെങ്കിലും ജീവികളുടെ ആന്തരികാവയവങ്ങളിലാണ് വാസസ്ഥലം കണ്ടെത്താറ്. പുറത്ത് വന്നാൽ ഏതാനും മണിക്കൂറിനകം ഞങ്ങളുടെ കഥ കഴിയും.എലി, വവ്വാൽ, പന്നി, പെരുച്ചാഴി, കുറുനരി, കൊതുക് തുടങ്ങിയ ജീവികളെയാണ് സാധാരണ ആതിഥേയ ജീവികളായി തെരഞ്ഞെടുക്കാറ്. അവരുടെ വയറ്റിലാവുമ്പോൾ ശല്യമില്ലാതെ സ്വസ്ഥമായി കഴിയാമല്ലൊ. പിന്നെ ഒരു കാര്യം പാൽ തരുന്ന കൈക്ക് ഞങ്ങൾ കൊത്താറില്ല. അങ്ങനെയിരിക്കെ ചൈനയിലെ ഒരു കാട്ടിലേക്ക് ഒരു നായാട്ടുകാരനും സംഘവും കടന്നു വന്നു. നിയമങ്ങളെ കാറ്റിൽ പറത്തി അനേകം മൃഗങ്ങളെ അവർ വെടിവച്ചു വീഴ്ത്തി.കൂട്ടത്തിൽ ഞാൻ പാർത്തിരുന്ന കാട്ടുപന്നിയും ഉണ്ടായിരുന്നു. വെടിവച്ച മൃഗങ്ങളെയെല്ലാം അവർ വണ്ടിയിൽ കയറ്റി പട്ടണത്തിലെ വുഹാൻ എന്ന മാംസ്യ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റു. ഞാൻ പേടിച്ചു വിറച്ചു.ചൈനക്കാരുടെ ഇഷ്ട വിഭവമാണല്ലൊ കാട്ടുപന്നി. തൊലിയുരിച്ച് കമ്പിയിൽ കോർത്ത് മസാല പുരട്ടി നിർത്തി പൊരിച്ച് തിന്നും. കൂട്ടത്തിൽ ഞാനും ചാമ്പലാകും. എന്റെ ഭാഗ്യത്തിന് ഇറച്ചിവെട്ടുകാരൻ കാട്ടുപന്നിയുടെ വയർ തുറന്നു. ആന്തരികാവയവം പുറത്തെടുത്ത് കളഞ്ഞു. ആ തക്കത്തിന് ഇറച്ചിവെട്ടുകാരന്റെ കൈകളിൽ കയറിപ്പറ്റാൻ എനിക്ക് കഴിഞ്ഞു. അവൻ മൂക്ക് ചൊറിഞ്ഞപ്പോൾ മൂക്കിൽകൂടി ശ്വാസനാളത്തിലേക്ക്.... ഹാ! എന്തു രസം, ഇനി പതിനാലു ദിവസം സമാധിയാണ്. ഈ സമാധിയിലാണ് ഞങ്ങൾ പെറ്റുപെരുകുന്നത്.കോശവിഭജനം വഴി ഒന്നിൽ നിന്ന് രണ്ടാവാനും, രണ്ടിൽ നിന്ന് നാലാവാനും, അതിൻ നിന്ന് ആയിരമാവാവും, പിന്നെ ലക്ഷവും, കോടികളുമാവാനും ഞങ്ങൾക്ക് ഈ പതിനാലു ദിവസം ധാരാളം മതി. അങ്ങനെ പെറ്റുപെരുകി ചൈനാക്കാരുടെ അശ്രദ്ധമൂലം ലോകത്തിന്റെ വിവിധ കോണുകളിലേക്ക് മനുഷ്യനിലൂടെ സഞ്ചരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. വല്ല ആവശ്യവുമുണ്ടോ മനുഷ്യർക്ക്??? ചൈനയിലെ ഘോരവനത്തിൽ കഴിഞ്ഞ എന്നെ എല്ലായിടത്തേക്കും പറഞ്ഞു വിടാൻ എന്തായാലും 2020 സ്റ്റാറാവാൻ കൊറോണ എന്ന എനിക്ക് കഴിഞ്ഞു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ