എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം | |
---|---|
വിലാസം | |
നീലീശ്വരം എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-02-2010 | Sndphsneeleeswaram |
ആമുഖം
കാലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ശ്രീനാരായണഗുരുവിന്റെ നാമധേയത്തില്‍ 1954ല്‍ ആണ ്‌ഈ വിദ്യാലയം സ്ഥാപിച്ചത്. സര്‍വ്വതോന്മുഖമായ വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാര്‍മികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ് സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം. മലയാളം മീഡിയം സ്കൂളായാണ് ആരംഭിച്ചതെങ്കിലും ഇന്ന് അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ ഓരോ ഡിവിഷന്‍ ഇംഗ്ളീഷ് മീഡിയവുമുണ്ട് . കൂടാതെ മുഖ്യഭാഷയായി സംസ്കൃതം പഠിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ഉള്‍ക്കൊണ്ടുതന്നെയാണ് ഈ സ്ഥാപനം അതിന്റെ പ്രവര്‍ത്തനം കാഴ്ചവയ്കുന്നത്. 1954 ല്‍ 57 വിദ്യാര്‍ത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം. 80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേര്‍ന്നതായിരുന്നു സ്കൂള്‍ കെട്ടിടം. 1966 ല്‍ ഇത് ഹൈസ്കൂളായി ഉതൃയര്‍ത്തപ്പെട്ടു. 1980 കാലഘട്ടത്തില്‍ 39 ഡിവിഷനുകളിലായി 1800 ല്‍ പരം വിദ്യാര്‍ത്ഥികളാണ് ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 26 ഡിവിഷനുകളിലായി 968 വിദ്യര്‍ത്ഥികളും 36 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്. എയ്ഡഡ് സ്കൂളിനു പുറമേ അണ്‍ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളും പ്രവര്‍ത്തിച്ച് വരുന്നു. ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകന്‍ ശ്രീമാന്‍ കെ.ജയദേവന്‍ അവര്‍കളും ആദ്യ പ്രധാന അദ്ധ്യാപകന്‍ ആര്‍.ഗണപതിഅയ്യര്‍ അവര്‍കളുമായിരുന്നു. സ്‌കൂള്‍ സ്ഥാപിച്ച വര്‍ഷം 1954 മാനേജ്‌മെന്റ് എസ്.എന്‍.ഡി.പി. ശാഖായോഗം ന: 862 മാനേജര്‍ ശ്രീ.എസ്.കെ.ദിവ്യന്‍ ഹെഡമിസ്‌ട്രസ്സ് ശ്രീമതി.വി.എന്‍.കോമളവല്ലി സ്‌കൂളിന്റെ സ്ഥാനം കാലടിയില്‍ നിന്നും നാല് കിലോമീറ്റര്‍ മലയാറ്റൂര്‍ റൂട്ടില്‍ നീലീശ്വരം ഈറ്റക്കടവില്‍ 2009 ലെ എസ്.എസ്.എല്‍.സി വിജയശതമാനം 99.5 കുട്ടികളുടെ എണ്ണം 967 സ്റ്റാഫിന്റെ എണ്ണം 40 സ്‌കൂളിലെ സൗകര്യങ്ങള്‍ വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വല്‍ എയ്‌ഡ്‌സ്, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകള്‍, ഗ്രാമര്‍ കോച്ചിങ്ങ് ക്ലാസ്സുകള്‍, കംമ്പ്യൂട്ടര്‍ക്ലാസ്സ്, പബ്ലിക് സ്‌പീക്കിങ്ങ് കോച്ചിംങ്ങ്, സ്‌കൂള്‍ബസ് സര്‍വ്വീസ്, പഠനവിനോദയാത്രകള്‍, സ്റ്റുഡന്റ്‌സ് ബാങ്ക്, സ്‌കൗട്ട്&ഗൈഡ്, എന്‍.സി.സി നേവല്‍, കുട്ടികളുടെ റേഡിയൊ, സ്റ്റുഡന്റ്‌പോലീസ്, വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
സ്‌കൂളിന്റെ നേട്ടങ്ങള്‍
- 45 രാഷ്‌ട്രപതി അവാര്‍ഡുകള്‍
- 25 രാജ്യപുരസ്‌കാര്‍അവാര്‍ഡ് ജേതാക്കള്‍
- പുകയിലവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് റീജിയണല്‍ കാന്‍സര്‍ അസോസിയേഷന്റെ എക്‌സലന്‍സ് അവാര്‍ഡ് തുടര്‍ച്ചയായി നാല് വര്‍ഷം
- കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട് ട്രൂപ്പുകളില്‍ ഒന്ന്
- മികച്ച സ്കൗട്ട് മാസ്‌റ്റര്‍ക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ് അവാര്‍ഡും, മികച്ച പത്ത് വര്‍ഷത്തെ ലോങ്ങ് സര്‍വ്വീസ് അവാര്‍ഡും സ്‌കൗട്ട് മാസ്‌റ്റര്‍ ശ്രീ.ആര്‍.ഗോപിക്ക്
സൗകര്യങ്ങള്‍
റീഡിംഗ് റൂം
കുട്ടികള്‍ക്ക് ആവശ്യമായ ബാല പ്രസിദ്ധീകരണങ്ങള്‍, പത്രങ്ങള്‍, മാഗസിനുകള്‍ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്
ലൈബ്രറി
8000 ത്തിലധികം പുസ്തകങ്ങള്‍, പി.ടി.എ നിയമിച്ചിരിക്കുന്ന ലൈബ്രേറിയന്‍, ലൈബ്രേറിക്കായി ആഴ്ചയില്‍ ഒരു പിരീഡ്.
സയന്‍സ് ലാബ്'
പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ലഭ്യമ്ക്കിയിട്ടുണ്ട്. ബയോളജിക്കായി ധാരാളം സ്പെസിമനുകള്‍ ശേഖരിച്ചിരിക്കുന്നു. ലാബില്‍ ക്ളാസു നടത്തുന്നതിനുള്ള സൗകര്യമുണ്ട്.
കംപ്യൂട്ടര്‍ ലാബ്'
20 കംപ്യട്ടര്‍, 1 ലാപ്ടോപ്പ്, 1 ഡി.എല്‍.പി പ്രൊജക്ടര്‍, 2 പ്രിന്‍റ്റര്‍, 1 സ്കാനര്‍, മറ്റ് അനുബന്ധസൗകര്യങ്ങള്‍ എല്ലാം ഒരുക്കിയിരിക്കുന്നു.
ശ്രീ.വി.സി.സന്തോഷ്കുമാര്‍ sitc യായും. ശ്രീ.എന്‍.ഡി.ചന്ദ്രബോസ് jsitc യായും പ്രവര്‍ത്തിച്ച് വരുന്നു.
നേട്ടങ്ങള്‍
സ്കൗട്ട് & ഗൈഡ്സ് ഞങ്ങളുടെ വിദ്യാലയത്തിന്റെ അഭിമാനം ഭാരത് സ്കൗട്ട് & ഗൈഡ്സ് ന്റെ പരമോന്നത അവാര്‍ഡ് പ്രൈം മിനിസ്റ്റേഴ്സ് ഷീല്ഡ്, സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൗട്ട് മാസ്റ്റര്‍ക്കുള്ള ചാണ്ഡപിള്ളകുര്യാക്കോസ് അവാര്‍ഡ്, പുകയിലവിരുദ്ദ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്ക് റീജിയണല്‍കാന്‍സര്‍ അസോസിയേഷന്‍ തിരുവനന്തപുരത്തിന്‍റെ എക്സലന്‍സ് അവാര്‍ഡ് 2004 മുതല്‍ തുടര്‍ച്ചയായി, എണ്‍പതോളം സ്കൗട്സ് & ഗൈഡ്സ് ന് രാഷ്ട്രപതിയുടെ അവാര്‍ഡ്, ഏകദേശം അത്രയും കുട്ടികള്‍ക്ക് തന്നെ രാജ്യപുപസ്കാര്‍ അവാര്‍ഡുകള്‍....2009 ലെ പ്രൈമിനിസ്റ്റേഴ്സ് ഷീല്‍ഡ് ലഭിച്ചു. 2004 ന് ശേഷം കേരളത്തിന് ആദ്യമായി.
എസ്.എസ്.എല്‍.സി. വിജയശതമാനം
2009 മാര്‍ചില്‍ 99.5% (ഒരു കുട്ടി ഒരു വിഷയത്തില്‍മാത്രം പരാജയപ്പെട്ടു. സേ പരീക്ഷയില്‍ വിജയിക്കുകയും ചെയ്തു)
മറ്റു പ്രവര്‍ത്തനങ്ങള്‍
ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍, റോഡ് ബസ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റഷന്‍ എന്നിവിടങ്ങളിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍, മദ്യപാനം മയക്കമരുന്ന് എന്നിവക്കെതിരായ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍, ദിനാചരണങ്ങള്‍, പഠനയാത്രകള്‍. ബോധവല്കരണറാലികള്‍, റോഡ്സുരക്ഷാ പദ്ധതികള്‍.
കുട്ടികളുടെ റേഡിയൊ
സ്കൂളിന്റെ ഏറ്റവും മികച്ചമികവ് എന്ന് എടുത്ത്പറയാവുന്നത് കുട്ടികളുടെ റേഡിയൊയാണ്. ഉച്ചക്ക് 1.15 മുതല്‍ 1.45 വരെയാണ് പ്രക്ഷേപണസമയം. കുട്ടികള്‍തന്നെയാണ് ഇതിന്റെ അവതാരകര്‍. കഥ, കവിത, കഥാപ്രസംഗം, നാടകം, ഗാനങ്ങള്‍ തുടങ്ങിയവ ഇതിലൂടെ സംപ്രേഷണം നടത്തുന്നു. സ്കൂള്‍ IT കോര്‍ഡിനേറ്റര്‍ വി.സി.സന്തോഷ്കുമാറാണ് ഇതിന്റെ ചുമതല വഹിക്കന്നത്.
യാത്രാസൗകര്യം
3 സ്കള്‍ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു, ലൈന്‍ ബസ്സുകളിലും കുട്ടികള്‍ എത്തിച്ചേരുന്നു. കാലടിയില്‍ നിന്നും 4 കി.മീ. മലയാറ്റൂര്‍ റോഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
മേല്‍വിലാസം
എസ്.എന്‍.ഡി.പി. ഹൈസ്‌കൂള്‍ നീലീശ്വരം കാലടി, എറണാകുളം ജില്ല. പിന്‍.683577 Ph.04842-460260 komalavallysndphs@gmail.com
വഴികാട്ടി
<googlemap version="0.9" lat="10.192706" lon="76.477075" zoom="18"> 10.191924, 76.476898 SNDP HS NEELEESWARAM </googlemap> വര്‍ഗ്ഗം: സ്കൂള്‍