മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ'

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13925 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭീകരൻ'       <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന ഭീകരൻ'      
 നമ്മുടെ ലോകം ഇന്ന് കൊറോണ എന്നു പേരുള്ള ഭീകരമായ ഒരു വൈറസിൻ്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് .ആ ഭീകരനിൽ നിന്നും രക്ഷ നേടാനുള്ള നെട്ടോട്ടത്തിലാണ് നാം ഓരോരുത്തരും ചൈനയിലെ വുഹാൻ എന്ന ഒരു ചെറുപട്ടണത്തിൽ നിന്നും പുറത്തു കടന്ന ആ ഭീകരൻ ലോക രാജ്യങ്ങളെ മൊത്തം വിറപ്പിച്ചു കൊണ്ട് മരണ താണ്ഡവം തുടങ്ങിക്കഴിഞ്ഞു .പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ അവൻ ഓരോരുത്തരേയും തിരഞ്ഞുപിടിച്ച് വക വരുത്തുകയാണ്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളും അവൻ്റെ കെണിയിൽ അകപ്പെട്ടിരിക്കുന്നു നമ്മുടെ നല്ലവരായ ആരോഗ്യ പ്രവർത്തകരുടേയും പോലീസിൻ്റേയും ഊർജ്ജിതമായ ഇടപെടൽ കാരണം നമ്മൾ ആ ഭീകരനിൽ നിന്നും രക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ് .പോലീസും ആരോഗ്യ പ്രവർത്തകരും പറയുന്ന നിർദ്ധേശങ്ങൾ നമ്മൾ കൃത്യമായി പാലിക്കണം .എല്ലാവരും ഒറ്റക്കെട്ടായി ആ ഭീകരനെതിരെ ജാഗ്രതയോടെ പോരാടണം പൊതു സ്ഥലങ്ങളിൽ ഒത്തുകൂടാതെയും മാസ്ക് ധരിച്ചും വ്യക്തി ശുചിത്വം പാലിച്ചും നമുക്ക് ആ ഭീകരനെ ഈ ലോകത്തു നിന്നു തന്നെ തുരത്തി ഓടിക്കാം.
വിശ്വനാഥ് എം
4B മുക്കോത്തടം എൽ.പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം