ഗവ. എൽ.പി.എസ്. പഴയതെരുവ്/അക്ഷരവൃക്ഷം/അനുസരണം

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps42520 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അനുസരണം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അനുസരണം

പണ്ട് പണ്ട് ഒരു അമ്മ കോഴിയും കുറെ കുഞ്ഞു കോഴികളും ഉണ്ടായിരുന്നു. അതിൽ ഒരു കുഞ്ഞു കോഴി വളരെ കുസൃതിയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അമ്മ കോഴിയും കുഞ്ഞു കോഴികളും കുളത്തിനരികിൽ കൂടി പോകുകയായിരുന്നു. അപ്പോൾ കുറെ താറാവുകൾ കുളത്തിൽ നീന്തുന്നത് കണ്ടു. അത് കണ്ടു കുഞ്ഞു കോഴി അമ്മയോട് ചോദിച്ചു, അമ്മേ അമ്മേ നമുക്ക് താറാവിനെ പോലെ കുളത്തിൽ നീന്തിയാലോ? അമ്മ കോഴി പറഞ്ഞു, ഇല്ല നമുക്ക് താറാവിനെ പോലെ നീന്താൻ കഴിയില്ല. എന്നാൽ അമ്മ കോഴി പറഞ്ഞതൊന്നും കുഞ്ഞിക്കോഴി ചെവിക്കൊണ്ടില്ല. കുഞ്ഞു കോഴി കുളത്തിലേക്ക് ഒറ്റച്ചാട്ടം. ബ്ലും.

അയ്യോ എന്നെ രക്ഷിക്കണേ.... 
കുഞ്ഞു കോഴി നിലവിളിച്ചു. ഇത് കേട്ട് അമ്മ കോഴിയും മറ്റു കുഞ്ഞു കോഴികളും കുളത്തിനരികിൽ നോക്കിക്കൊണ്ട് നിന്നു. 

അവർക്ക് ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല. ഇത് എല്ലാം കണ്ട താറാവുകൾ പതുക്കെ കുഞ്ഞു കോഴിയെ കരയിലേക്കു കയറ്റി. കരയിലെത്തിയ കുഞ്ഞു കോഴി അമ്മയോട് പറഞ്ഞു. അമ്മേ എനിക്ക് തെറ്റ് മനസ്സിലായി, ഇനി അമ്മ പറയുന്നത് ഞാൻ അനുസരിക്കും.


അക്ഷയ് ആർ പ്രദീപ്
4 ഗവൺമെന്റ് എൽപിഎസ് പഴയ തെരുവ്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ