ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/അതിരുകളില്ലാത്ത ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupsmeenadathur (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിരുകളില്ലാത്ത ലോകം
    മഴക്കാലം കഴിഞ്ഞു. വേനൽ വരികയായി . പ്രളയ ജലത്താൽ മുങ്ങിക്കിടന്നിരുന്ന ഗ്രാമങ്ങളും നഗരങ്ങളും ഒരിറ്റു ജലത്തിനായി ഓടുന്ന കാലം. ഈ ലോകം അങ്ങനെയാ എപ്പഴാ മാറുന്നത് എന്നറിയില്ല. അതിലെ മനുഷ്യരും. അങ്ങനെ മനുഷ്യൻ മാറുമ്പോഴാണ് ലോകാ മാറുന്നത്. ലോകമെന്ന മഹാത്ഭുതത്തെ മാറ്റിമറിക്കുന്നത് മനുഷ്യരാണ്. അതിന്റെ ഫലം മററു ജീവികളും അനുഭവിക്കുന്നു. മനുഷ്യൻ എന്തേ ഇങ്ങനെയായത്? ഭൂമി ഉണ്ടായതു മുതൽ ഇന്നലെകൾ വരെ യാതൊരു മാറ്റവുമില്ലാതിരുന്ന ഭൂമി - ഇപ്പോൾ അത് നശിച്ചു തുടങ്ങിയിരിക്കുന്നു. പേമാരികളും മഹാമാരികളും . ഭൂമിയിലെ കാലാവസ്ഥയ്ക്ക് എന്തൊരു മാറ്റം. മഴ ലഭിക്കേണ്ട കാലത്ത് ചൂട്ടുപൊള്ളുന്ന വെയിൽ. നാം എന്നു ചെയ്യുമ്പോഴും അതിനൊരു ഗുണവും ദോഷവുമുണ്ടാകും. അതുപോലെ തന്നെയാണ് ലോകവും . എന്തു പ്രകൃതിയോട് ചെയ്യുന്നുവോ അതിനൊരു തിരിച്ചടി പ്രകൃതി നമുക്കു നൽകും ഒരു വസ്തുവിനെ ഉറപ്പിച്ചു നിർത്താൻ മറ്റൊരു വസ്തു വേണം. അതുപോലെ പ്രകൃതിയെ ഉറപ്പിച്ചു നിർത്താൻ മലകളും കുന്നുകളും പുഴകളുമെല്ലാം വേണം' ഇവയെ ഒന്നും മനുഷ്യ വെറുതെ വിടുന്നില്ല. അതു കൊണ്ടാണ് പ്രകൃതിയിൽ പല ദുരന്തവും ഉണ്ടാവുന്നത്.. അതു മൂലം ലോകം നശിച്ചു തുടങ്ങുന്നു.മനുഷ്യൻ അടങ്ങിയാലേ പ്രകൃതിയും അടങ്ങൂ ... മനുഷ്യ കഥാപാത്രത്തെ മാറ്റിമറിക്കാൻ മനഷ്യമനസ്സിനു മാത്രമേ കഴിയൂ.                                                             
ഷിംന
7 B താനൂർ, ജി എച്ച് എസ് മീനടത്തൂർ
താനൂർ, ജി എച്ച് എസ് മീനടത്തൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം