ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ ഒരു കൊറോണ കഥ
ഒരു കൊറോണ കഥ
ഞാൻ ഒരു വൈറസ്.. ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ഒരു കാട്ടുപന്നിയുടെ ശരീരത്തിൽ ഞാൻ താമസിച്ചിരുന്നു. അങ്ങനെ ഒരു ദിവസം ഞങ്ങളെ ഒരു വേട്ടക്കാരൻ വെടിവച്ചു കൊല്ലാൻ വന്നു. ആ കൂട്ടത്തിൽ എനിക്കും വെടിയേറ്റു. അവർ ചൈനയിലെ മാർക്കറ്റിൽ മാംസം ആക്കി എന്നെ വിറ്റു. ചൈനക്കാരുടെ ഇഷ്ടമായിരുന്നു പന്നിയിറച്ചിയും കോഴിയിറച്ചിയും. ഇറച്ചിവെട്ടുകാരൻ കൈകൾ കഴുകാതെ മൂക്ക് ചൊറിയുകയും ചെയ്തു. അങ്ങനെ ഞങ്ങൾ അയാളുടെ ശരീരത്തിൽ കയറി. കുറച്ചുദിവസം കഴിഞ്ഞ് അയാൾക്ക് തൊണ്ടവേദനയും ശ്വാസതടസ്സവും ഉണ്ടായി. ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർമാർ അയാൾക്ക് ന്യുമോണിയ ആണെന്ന് പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞു .അയാൾ മരിച്ചു. പിന്നീട് അയാളുടെ ഭാര്യക്കും മക്കൾക്കും അയൽക്കാർക്കും അസുഖം പിടിപെട്ടു. ഗവേഷകർ ഈ രോഗത്തിന് മരുന്നില്ലെന്ന് പറഞ്ഞു. ഈ രോഗത്തിന് കോവിഡ് 19 എന്ന് ശാസ്ത്രലോകം പേരിട്ടു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്തംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്തംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ