15:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekrishna(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നീ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നീ" എന്ന ഒറ്റ വാക്കിനാൽ എഴുതിയതെല്ലാം കവിത
"നീ" എന്ന ഒരൊറ്റ ജീവനാൽ പഠിച്ചതെല്ലാം ജീവിതം
"നീ" എന്ന സൂര്യനാൽ ജ്വലിക്കുന്നതെൻറെ ഭൂമി
"നീ" എന്ന നിലാവിൽ കുളിരുന്നതെൻറെ രാവ്
"നീ" എന്ന ഒരു തുള്ളിയിൽ എത്ര മഴക്കാലങ്ങൾ
"നീ" എന്ന ഒരു പൂവിൽ എത്ര വസന്തങ്ങൾ
"നീ" എന്ന ഒരു തരിയിൽ എത്ര തീരങ്ങൾ
"നീ" എന്ന ഒരു കാറ്റിൽ ഏതെല്ലാം ഗാനങ്ങൾ
"നീ" എന്നതിലുപരി എന്ത് കവിത,