ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ ഒറ്റനോട്ടത്തിൽ
കീഴടക്കാം
ലോകത്താകമാനം വേർതിരിച്ചിരിക്കുന്നത് മഹാപ്രളയത്തിനെക്കാൾ ഭീകരതയേറിയതുമായ ഒന്നാണ് കോവിഡ് -19. ജാഗ്രത എന്ന വാക്ക് ലോകത്തിന്റെ മുന്നിലുള്ള ഏറ്റവും കരുത്താർന്ന അതിജീവന മന്ത്രമായി മാറി.സർവ്വശേഷിയും ഉപയോഗിച്ച് പോരാടുമ്പോഴും വലിയ ലോകരാജ്യങ്ങൾക്ക് തന്നെ കോവിഡ് ഒട്ടേറെ ജീവൻ അപഹരിക്കുമ്പോഴും വലിയ ലോകരാജ്യങ്ങൾക്ക് തന്നെ സാമൂഹിക അകലത്തിലൂടെ മാത്രമേ ആരോഗ്യരക്ഷ എന്ന പാഠം ഇന്ത്യയും കേരളവും മനസ്സിലാക്കുന്നു. കോവിഡ് രോഗകാരണമായ നോവൽ കൊറോണ വൈറസിന് ദിവസങ്ങളോളം പലതരം പ്രതലങ്ങളിലും കണങ്ങളിലും നിലനിൽക്കാമെന്നു പഠനങ്ങൾ തെളിയിച്ചിരിക്കുന്നു രോഗബാധിതരുമായി ഇടപഴകുന്നതിലൂടെ യോ വൈറസ് സാന്നിധ്യമുള്ള കണികകൾ ശ്വസിക്കുന്നതിലൂടെ വൈറസുള്ള വസ്തുക്കളിൽ സ്‍പർശിക്കുന്നതുമൂലമോ കോവിഡ് -19പടർന്നേക്കാം.കോവിഡ് മനുഷ്യരെ സങ്കടത്തിലും നിരാശയിലുമായി എന്നതും സത്യമാണ്.എങ്കിലും പിടിച്ചുനിൽക്കാൻ പ്രതിരോധിക്കാനുമുള്ള ശ്രമങ്ങളാണ് എല്ലാവരും നടത്തുന്നത്. കോവിഡ്-19 എന്ന ഭീകരനായ വൈറസിനെ പ്രതിരോധിക്കാൻ നാം ഒറ്റക്കെട്ടായി നിൽക്കണം.അതുപോലെതന്നെ ഇടയ്‍ക്കിടയ്‍ക്കു സാനിറ്റൈസർ ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക,മാസ്ക് ഗ്ലൗസ് എന്നിവ ഉപയോഗിച്ച് കൈയും മുഖവും മറക്കേണ്ടതാണ്. ലോകഡൗൺ പ്രഖ്യാപിച്ചതിനാൽ സർക്കാർ തരുന്ന നിർദ്ദേശങ്ങൾ പാലിക്കുക. വിദേശത്തുനിന്നും വരുന്നവരായിട്ടോ രോഗമുള്ളവരുമായിട്ടോ സമ്പർക്കം ഒഴിവാക്കുക വിദേശത്തുനിന്നു വരുന്നവർ മെഡിക്കൽ ചെക്കപ്പിന് വിധേയരാകണം.സാമൂഹിക അകലം പാലിക്കണം .നമ്മുടെ ജീവൻ കാത്തുസൂക്ഷിക്കേണ്ടത് നാം തന്നെയാണെന്നു ഓർക്കണം. പരിസരശുചിത്വവും വ്യക്തിശുചിത്വവും വളരെയേറെ പ്രാധാന്യം അർഹിക്കുന്നുണ്ട്. രോഗപ്രതിരോധത്തിനും പരിസര ശുചിത്വത്തിനും നാം ഊന്നൽ കൊടുക്കണം ഈ രോഗത്തിനു വാൿസിൻ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.വാക്സിനില്ലാത്ത ഈ അവസ്‍ഥയിൽ ഏകാശ്രയം രോഗപ്രതിരോധമാണ്. ഈ സമയത്തു, ഭയമല്ല വേണ്ടതു ജാഗ്രതയാണ‍് കുട്ടികളായ നമുക്കു ഈ മഹാമാരിയെക്കുറിച്ചു എല്ലാവരെയും ബോധവാന്മാരാക്കാൻ സാധിക്കും കൂട്ടംകൂടിനിന്നാൽ ഇതുപടരുന്ന വൈറസാണെന്ന കാര്യം മറക്കരുത് സാമൂഹ്യമാധ്യമങ്ങൾ പ്രയോജനപ്പെടുത്തി രാജ്യത്തെ ജനങ്ങളെ ബോധവൽക്കരിക്കുക . ആത്മവിശ്വാസത്തിന്റെ കൈപിടിച്ചു അങ്ങേയറ്റത്തെ ജാഗ്രതയോടുകൂടി നാം നടത്തേണ്ട പോരാട്ടമാണിത്. അതിജീവനമെന്നതു കേരളത്തിന്റെ മറുപേരാണെന്നു ഒരിക്കൽക്കൂടി തെളിയിക്കാനുള്ള അവസരം നാം പ്രയോജനപ്പെടുത്തണം.വീട്ടിലിരുന്നുതന്നെ ജയിക്കാവുന്ന ഒരു വലിയ പോരാട്ടത്തിനു നാം ഓരോരുത്തരും കരുതലോടെ കണ്ണിയാകാം.
ഒറ്റനോട്ടത്തിൽ
• അകലം പാലിക്കാം • ആൾക്കൂട്ടം ഒഴിവാക്കാം • ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം • ഈശ്വരതുല്യം ആരോഗ്യപ്രവർത്തകർ • ഉപയോഗിക്കാം മുഖാവരണം • ഊഷ്മളമാക്കാം കുടുംബ ബന്ധങ്ങൾ • ഋഷിവര്യന്മാരെപോലെ ധ്യാനം ചെയ്യാം • എപ്പോഴും ശുചിത്വം പാലിക്കാം • ഏർപ്പെടാം കാർഷികവൃത്തിയിൽ • ഐക്യത്തോടെ നിയമം പാലിക്കാം • ഒഴിവാക്കാം യാത്രകൾ • ഓടിച്ചുവിടാം കൊറോണയെ • ഔഷധത്തെക്കാൾ പ്രാധാന്യം പ്രതിരോധം • അംഗബലം കുറയാതെ നാടിനെ കാത്തിടാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം