ശുചിത്വം
വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട നിരവധി ആരോഗ്യശീലങ്ങൾ ഉണ്ട് .അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലിരോഗങ്ങളേയുംഒരു പരിധി വരെ തടയാൻ കഴിയും .ഭക്ഷണത്തിനും മുൻപും ശേഷവും കൈകൾ നന്നായി കഴുകുക .ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്‌കോ തൂവാലയോ ഉപയോഗിക്കുക.മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ ഇത് സഹായിക്കും.പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലസന്ദർശനം ഒഴിവാക്കുക,രോഗബാധിതരിൽ നിന്ന് സാമൂഹിക അകലം പാലിക്കുക,രോഗികളുടെ ശരീരസ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക,മറ്റുള്ളവർ ഉപയോഗിക്കുന്ന തോർത്ത് ,ചീപ്പ്
എന്നിവ ഉപയോഗിക്കാതിരിക്കുക,മലവിസർജനത്തിനു ശേഷം കൈകൾ സോപ്പിട്ടു കഴുകുക,സമീകൃത ആഹാരം ശീലമാക്കി അമിതാഹാരം ഒഴിവാക്കുക ,മുട്ടയും ,പഴങ്ങളും .പച്ചക്കറികളും ,മുളപ്പിച്ചപ്പയർ വർഗങ്ങൾ എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപെടുത്തുക .ഇത് രോഗപ്രതിരോധ ശേഷി വർധിക്കാൻ സഹായിക്കും .കണ്ണ് ,മൂക്ക്,വായ എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക .7 -8 മണിക്കൂർ ദിവസവും ഉറങ്ങുക .ദിവസവും 2 ലിറ്റർ വെള്ളം കുടിക്കുക
|