കൂത്തുപറമ്പ് ഹൈസ്കൂൾ/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്
അനുഭവക്കുറിപ്പ്
വാർഷികപരീക്ഷ കഴിഞ്ഞാൽ എന്ത് എന്ന ചിന്തയുമായി നടന്നിരുന്ന ഞാൻ പരീക്ഷ കഴിയുന്നതിന് മുൻപുതന്നെ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തി.എങ്ങും പോകാതതെ വീട്ടിൽ അടങ്ങിയിരിക്കുക. എന്റെ പല അവധിക്കാല പ്രതീക്ഷകളെയും തകിടം മറിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചത്.കൊറോണ എന്ന കോവിഡ്19 നാടിനെ വിറപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ ഭയാനകത എനിക്ക് മനസ്സിലായത് ലോക്ഡൗണിലൂടെയാണ്.സാധാരണ അവധിക്കാലത്ത് വീട്ടിൽ പല അതിഥികളും എത്തുമായിരുന്നു. എന്നാൽ ഈ അവധിക്കാലം കളിചിരികളിൽ നിന്നെല്ലാം മാറിനിന്നു.വളരെ കഷ്ടപ്പെട്ടാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്.ഓരോ ദിവസത്തെയും വാർത്ത കേൾക്കുമ്പോൾ ഉള്ളിൽ ആധി ഉണ്ട്. ചില ദിവസങ്ങളിലെ വാർത്ത ആശ്വാസം തരും.ചില വാർത്തകൾ ഭയത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. രാപ്പകലില്ലാതെ ജനങ്ങളുടെ നൻമയ്കായി ജീവന്റെ സംരക്ഷണത്തിനായി സേവനമനുഷ്ഠിക്കുന്ന പോലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കും ഹൃദത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തലശ്ശേരി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കുറിപ്പ്കൾ
- തലശ്ശേരി ജില്ലയിലെ അക്ഷരവൃക്ഷം കുറിപ്പ്കൾ
- തലശ്ശേരി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കുറിപ്പ്കൾ
- തലശ്ശേരി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ