ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ തന്ന പാഠം
കൊറോണ തന്ന പാഠം
രോഗം വരാതെ സൂക്ഷിക്കുകയെന്നതാണ് നമ്മൾ ഓരോരുത്തരും ചെയ്യേണ്ടത്. ഇപ്പോൾ കോറോണയെന്ന മഹാമാരി വന്നപ്പോൾ നമ്മൾക്ക് ജാഗ്രത വന്നു. ഇത് നമ്മൾക്ക് ഒരു മുന്നറിയിപ്പാണ് ഇനിയെങ്കിലും നമ്മൾ ജാഗരൂകരാകണം. ഒരു നല്ല സന്ദേശമാണ് ഈ കോവിഡ് 19 എന്ന വൈറസ്സ് നമുക്ക് തന്നത്. ഞാനെന്ന അഹന്തയും എന്തുമാകാമെന്ന അഹങ്കാരവും സമൂഹത്തെ ബഹുമാനിക്കാതെയും സഹജീവികളുടെ വേദന കൂട്ടാക്കാതെയും എന്തും സ്വന്തമാക്കാനുള്ള വ്യഗ്രതയിൽ പാഞ്ഞിരുന്ന നമ്മൾ ഒരു സൂക്ഷ്മാണുവിനെ പേടിച്ചു വിറച്ചു വീട്ടിലിരിക്കുന്നു. ആർത്തി പൂണ്ട് നമ്മൾ കാട്ടികൂട്ടുന്ന ചെയ്തികൾ നമ്മുടെ നിലനിൽപ്പിനു തന്നെ ദോഷകരമാകുന്നു. വിശപ്പ് അകറ്റാൻ മാത്രം ഇരയെ തേടുന്ന മൃഗങ്ങൾ പ്രകൃതിക്കെതിരെ എന്തെങ്കിലും ദോഷം ചെയ്യുന്നതായി നമ്മൾ കാണാറുണ്ടോ ? ഇല്ല. നമ്മൾ ബുദ്ധിയുള്ള മനുഷ്യർ ചെയ്യുന്നതൊ ദീർഘ വീക്ഷണമില്ലാതെ താൽക്കാലിക സുഖത്തിനു വേണ്ടി പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു നമ്മുടെ നിലനിൽപ്പിനെ തന്നെ അത് പലപ്രകാരത്തിൽ... പ്രളയമായും നിപ്പയായും സാർസായും ഇപ്പോൾ കോറോണയായും നമ്മളെ വേട്ടയാടുന്നു. ഇതൊരു പാഠമാണ്... ഇതിൽ നമ്മൾ പഠിക്കണം നമുക്ക് വേണ്ടത് ജീവൻ നില നിർത്താനുള്ള ശുദ്ധവായു. ശുദ്ധജലം, വിഷമയമില്ലാത്ത ഭക്ഷ്യ വസ്തുക്കൾ ,വൃത്തിയുള്ള വീടും സ്കൂളും പരിസരവും ,തെളിനീർ പുഴകൾ, നിഷ്കളങ്കമായ സമൂഹം അങ്ങനെ വിഷമയമായ മ:നസ്സ്മാറ്റി ഒരു നല്ല പ്രകൃതിയെ നമുക്ക് വരവേൽക്കുന്നതിനൊപ്പം വ്യക്തി ശുചിത്വം കൈ വിടാതെ നമ്മൾ തുമ്മുമ്പോൾ ചുമക്കുമ്പോൾ പുറത്തു വരുന്ന സ്രവങ്ങൾ മറ്റൊരാളുടെയും ശരീരത്തിൽ വീഴാതെ തൂവാലകൊണ്ട് മുഖംമറക്കുകയും, കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുകയും വേണം. നമ്മൾ മുഖേന മറ്റൊരു ജീവനും ആപത്തു സംഭവിക്കരുത്... നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസും ഉൾപ്പടെ കോവിഡ് 19 നെതിരെയുള്ള പ്രവർത്തനത്തിന് പ്രശംസ അർഹിക്കുന്നതാണ്...
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |