ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ഗാന്ധാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42440 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗാന്ധാരി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗാന്ധാരി


ദൈവത്തിൻ ഉത്ക്കൃഷ്ടസിദ്ധിയാമെന്നൊരു
മനുഷ്യൻ, ധരണി വാഴിടും മാനുഷൻ.
കോടാനുകോടി ജീവജാലങ്ങൾക്കിടയിൽ
അത്യപൂർവ്വമായൊരു ജീവൻ
പരീക്ഷണനിരീക്ഷണങ്ങളിൽ വിജയം
വരിച്ചവനിവൻ.
അന്യഗ്രഹങ്ങളിലേയ്ക്കു ചുവടുവച്ചു ഇവൻ
ദൈവത്തിൻ കരസ്പർശം ഏറ്റവനത്രെ
വ്യോമ,പൃഥ്വിയിലും തൻ നിഴൽ
പതിപ്പിച്ചവൻ ദൈവത്തിൻ
അധിപനായ് മാറിയത്രേ.
അവനവനാത്മസുഖത്തിനായി ചലിയ്ക്കുന്ന
ലോകമായി ധരണിയെ അവൻ മാറ്റിയപ്പോൾ
ധാത്രിയാം ധരിത്രിയവനായ്
ചിലത്‌ കുറിച്ചുവച്ചു.
കൊറോണയെന്നൊരു മഹാമാരിയാം
രൂപത്തിൽ അവൾതൻ പ്രതികാര-
കഥ അവനോടു ചൊല്ലി.
ഭൂഖണ്ഡമൊന്നിനൊന്നന്യമല്ലെന്ന്
പണ്ടാരോ പറഞ്ഞ പോൽ
അതിർവരമ്പുകൾ ഭേദിച്ചവൾ നടനമാടി
അമ്മേ രക്ഷിയ്ക്കു മുറവിളി കൂട്ടിയവൻ
മാറോടണയാൻ ഓടിയപ്പോൾ
അമ്മതൻ സ്ഥാനത്തു കൺ-
മൂടപ്പെട്ട ഒരു പിണ്ഡത്തെ കണ്ടുവത്രേ..


 

അനുപമ.കെ.എച്ച്
5 B ഗവ:ഠൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത