Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ക് ഡൗൺ അവധിക്കാലം
ഈ അവധിക്കാലം ഒരു പ്രത്യേക അനുഭവമാണ്. എത്ര നേരമാണ് വെറുതെ ഇരുന്നത്.. മൊബൈലും, കമ്പ്യൂട്ടറും ,ടി.വി യും കണ്ടു മടുത്തു. ഒന്ന് ഓടി കളിക്കാനോ, സൈക്കിൾ ഓടിക്കാനോ, കൂട്ടുകാർക്കൊപ്പം കളിക്കാനോ, യാത്ര ചെയ്യാനോ ആകുന്നില്ല. എപ്പോഴും വീട്ടിലടച്ച് ഇരിക്കുകയാ.അമ്മയും അച്ഛനും പറഞ്ഞിരിക്കുകയാ ഇത് കൊറോണ എന്ന മഹാമാരിയുടെ കാലമാണെന്ന്. ജീവൻ രക്ഷിക്കാൻ നമ്മൾ അടങ്ങിയൊതുങ്ങി ഇരിക്കണമെന്ന് .ഇരിക്കാമല്ലേ.. നമ്മുക്ക് ജീവൻ തന്നെയാണ് വലുത്. കൈ നന്നായി രണ്ടു നേരവും സോപ്പിട്ടു കഴുകുന്നുണ്ട് ഞാൻ .വീടും പരിസരവും വൃത്തിയാക്കാൻ അമ്മയെ സഹായിക്കും.പിന്നെ വരച്ചും ,ഡാൻസ് കളിച്ചുമാണ് ഞാൻ സമയം ചെലവാക്കുന്നത്. പേപ്പർ വായിച്ചാലും, ടി.വിയിലെ വാർത്ത കാണുമ്പോഴും പേടിയാണ്. എത്ര പേരാണ് കൊറോണ വന്ന് മരിക്കുന്നത്. നമ്മുടെ കേരളം എത്ര ശ്രദ്ധയോടെ യോണ് രോഗം പകരാതിരിക്കാൻ നമ്മളെ ശുശ്രൂഷിക്കുന്നത്. ഞാനും എല്ലാവരും പറയുന്നതുപോലെ ശ്രദ്ധിക്കും. കൊറോണയെല്ലാം മാറി ലോകം പഴയതുപോലെ സുഖമാകട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് ലോക്ക് ഡൗൺ കാലം സന്തോഷത്തോടെ ഞാൻ വീട്ടിലിരിക്കും.
|