ഗവ. എൽ പി എസ് ആറാമട/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43068 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }} <center><poem><font size=4> കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണഉണ്ടത്രേ കൊറോണയിപ്പോൾ
കൊടുംഭീകരനാം അവനൊരു കൃമികീടം.
അഖിലാണ്ഡലോകവും വിറപ്പിച്ചു
കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായി.
വിദ്യയിൽ കേമനാം മാനവരൊക്കയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൻ ഭീഷണയായി.
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു
രാഷ്ട്രങ്ങൾ ഓരോന്നും ഭയന്നിടുന്നു.
ഞാനില്ല ഞാനില്ല എന്നോതികൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായി.
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ
കേണിടുന്നു അല്പം ശ്വാസത്തിനായി.
കേട്ടവർ കേട്ടവർ അടയ്ക്കുന്നു മാർഗങ്ങൾ
കേറി വരാതെ തടഞ്ഞീടുവാൻ

സച്ചു സുനിൽ
3, ഗവ. എൽ പി എസ് ആറാമട
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത