ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ ഓർമകൾ മാത്രം -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
14:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമകൾ മാത്രം

വയലിൽ കാളതൻ മേളമില്ല
വരമ്പിലിരിക്കും കൊക്കുമില്ല
മുത്തുപതിച്ച വരമ്പിനോരത്ത്
പച്ചത്തത്തകൾ എത്തിയില്ല
പാടത്തു പുതുചേറിൻ ഗന്ധമില്ല
ഞാറ്റുപാട്ടൊന്നും കേൾക്കാനില്ല
നെന്മണി കൊത്തിപറക്കുന്ന തത്ത
ഇന്നേരമായിട്ടുമെത്തിയില്ല.
കാളതൻ കളിയാട്ടമേളമില്ല വെള്ള-
കൊക്കുകൾ പാറിപറന്നുമില്ല
സ്വർണം വിളയുന്ന പച്ചനെല്പാടങ്ങൾ
ഇന്നൊരു സ്വപ്നം മാത്രമായി
മാറിപ്പോയി മറഞ്ഞുപോറ്റി
നെന്മണിപ്പാടങ്ങൾ നഷ്ടമായി
മാറിപ്പോയി മറഞ്ഞുപോയി
പാടത്തിൻ നന്മകൾ ഓർമയായി

ആദിർഷ
7 A, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത