എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/അക്ഷരവൃക്ഷം/ അമ്മക്കിനാവ്

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മക്കിനാവ്

ഹരിത ചേല ചുറ്റി പുഞ്ചിരി തൂകിയും
കളകളാരം ചൊല്ലും പാദസ്വരങ്ങളും
നീലവാർകാർകൂന്തലും പൊൻനിറംപൂണ്ടൊ-
രാദിത്യകിരണം നെറ്റിയിൽചാർത്തിയും
മരന്ദം തുളുമ്പുമാ പുഷ്പങ്ങളും
തേൻ നുകരുന്നൊരാ ശലഭങ്ങളും
ഭൂമിതൻ ജീവത്തുടിപ്പാകിടുന്നൊരാ
വൃക്ഷങ്ങളും തിങ്ങിനിന്നിരുന്നു
കോകില ഗായകർ ഗാനങ്ങൾ പാടിയും
വയലേലകൾ നെൽക്കതിരാൽ നിറഞ്ഞും
ചന്ദനമാരുതൻ വീശിപ്പറന്നൊരാ
സുന്ദരരൂപമിന്നെവിടെ മറഞ്ഞമ്മേ?
സ്വാർത്ഥരാകുന്നൊരീ മാനവരാകവേ
നിൻ ശൃീ കവർന്നങ്ങെടുത്തു തായേ !
വൃക്ഷങ്ങളാകവേ വെട്ടിമുറിച്ചു നിൻ
ജീവനാഡി മുറിക്കാൻ തുനിഞ്ഞിന്നവർ
മാരുതൻ വീശിപ്പറക്കുന്ന നേരമോ
പാരിജാതം തൻ ഗന്ധമില്ലെങ്ങുമേ
എവിടെയോ അഗ്നിതൻ ഹസ്തങ്ങളിലുരുകും
മാലിന്യത്തിൻ ഗന്ധം ഒഴുകിയെത്തുന്നു
വയലിൽ കതിരില്ല കലപ്പയില്ല
കൃഷിപ്പാട്ടിൻ ആനന്ദ താളമില്ല
ഇന്നിതാ മാർപ്പൊട്ടി വിണ്ടുകീറുന്നൊരീ
വയലിൻ ഹൃദയം കവരുന്നു രാക്ഷസർ

നിന്നുടെ കണ്ണീർ പോലവെ ഇന്നിതാ
പുഴകളോ ശോഷിച്ചൊഴികിടുന്നു
മഴത്തുള്ളി വീണ് ഹരിതാഭമായി
മോക്ഷം ലഭിക്കുവാൻ തപസ്സിലാണെൻ മണ്ണ്
ഒരുദിനം പുഴകളോ ഒഴുകുമതിവേഗം
വയലിലോ കതിരുകൾ ശിരസ്സുയർത്തും
ഹരിതാഭം എന്റെ ജനനിയെ പൊതിയുന്നൊ-
രുന്നാൾ വരുമെന്ന മോഹമുണ്ട്
ഹരിതാഭം എന്റെ ജനനിയെ പൊതിയുന്നൊ-
രുന്നാൾ വരുമെന്ന മോഹമുണ്ട്..........

രഞ്ജിഷ രാജേഷ്
9 A എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത