ജി.എം.യു.പി.സ്കൂൾ പാറക്കടവ്/അക്ഷരവൃക്ഷം/ മുന്നോട്ട്.

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മുന്നോട്ട്. <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുന്നോട്ട്.

ഞങ്ങൾ നിപ്പയെ തോൽപിച്ചവരാ...
ഞങ്ങൾ പ്രളയം നേരിട്ടവരാ...
ഇല്ലാ ഞങ്ങളെ
തോൽപിക്കാൻ കോവിഡിനാവില്ല...

ഞങ്ങൾ നന്നായ് കൈ കഴുകീടും.
പുറത്തിറങ്ങാൻ മാസ്ക് ധരിക്കും.
അകലം നന്നായ് പാലിച്ചീടും.
ഇല്ലാ ഞങ്ങളെ തോൽപിക്കാൻ
വിരുതൻ കോവിഡിനാവില്ല...

ഞങ്ങൾക്കുണ്ടൊരു
സർക്കാരിവിടെ.
അതിനു കീഴിൽ
ഞങ്ങളൊന്ന്.
രോഗം മാറി പോകുന്നവരെ,
പാട്ടുകൾ പാടി
അയച്ചീടുന്നു.
ഇല്ലാ ഞങ്ങളെ
തോൽപിക്കാനീ രാക്ഷസനാവില്ല.

ഞങ്ങൾ നാളെ
പഠിച്ചു വളരും
ഇന്നാടിനായ് കരുത്ത് പകരും
ഇല്ലാ ഞങ്ങളെ
തോൽപിക്കാൻ കോവിഡിനാവില്ല..!

 

മുഹമ്മദ് ഷാനിബ്
3 D ജി.എം.യു.പി.സ്കൂൾ പാറക്കടവ്‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത